കോവിഡിനിടയില്‍ നടി പ്രണിത വിവാഹിതയായി നിതിനാണ് വരന്.
ഇനി മുന്നോട്ടുള്ള യാത്ര വലിയ പ്രതീക്ഷകളില്ലാത്തതാണ് കാരണം കൊറോണ എന്ന വിപത്ത് ഏത് നിമിഷവും പിടികൂടും.ജീവന് തിരിച്ചു തന്നാല്‍ ഭാഗ്യം അതറിയുന്നവര്‍ ഭാഗ്യപരീക്ഷണങ്ങള്‍ക്ക് നില്ക്കുന്നില്ല.നിലവിലുള്ള ജീവിതം ആസ്വദിക്കുകയാണ്.
ഇപ്പോഴിത കോവിഡ് വ്യാപനത്തിനിടയില്‍ കന്നട നടി പ്രണിത സുഭാഷ് ലളിതമായ രീതിയില്‍ വിവാഹിതയായിരിക്കുന്നു.സിനിമാഷൂട്ടിങും തിരക്കും ഒന്നുമില്ലാതെ ഇരിക്കുന്ന ഗ്യാപ്പിനിടയിലാണ് ബാംഗഌര് സ്വദേശിയായ വ്യവസായി നിതിന്‍ രാജുവിനെ പ്രണിത തന്റെ പ്രിയതമനാക്കിയത്.
കഴിഞ്ഞ ദിവസം നടന്ന വിവാഹത്തിന്റെ വിവരം പ്രണിത തന്നെയാണ് പുറത്ത് വിട്ടത്.നവ മാധ്യമത്തില്‍ അവര്‍ തന്നെയാണ് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ വിവാഹ ചടങ്ങുകള്‍ നിശ്ചയിച്ച ദിവസം തന്നെ നടക്കുമോ എന്നറിയില്ലെന്നും അതുകൊണ്ടാണ് നേരത്തെ കൂട്ടി പറയാതിരുവന്നതെന്നും പറഞ്ഞത്.
ബാംഗഌര് സ്വദേശിയാണ് പ്രണിതയും കന്നട ചിത്രം പോക്കിരിയിലൂടെ അരങ്ങേറ്റം കുറിച്ച പ്രണിത തുടര്‍ന്ന് നിരവധി തമിഴ് തെലുങ്ക് ചിത്രങ്ങളില്‍ അഭിനയിച്ചു.പ്രിയദര്ശന് സംവിധാനം ചെയ്ത ഹങ്കാമ 2 വിലൂടെ ബോളിവുഡിലും അഭിനയിച്ചു.പ്രണിത നിതിന്‍ ദമ്പതികള്‍ക്ക് ദീര്‍ഘായുസ്സ് നേരുന്നു.
ഫിലീം കോര്‍ട്ട്.