ഗോപി സുന്ദറിന് വിട പുതിയ ജീവിതത്തിലേക്ക് അഭയ, നവവധുവായി അണിഞ്ഞൊരുങ്ങി ആഭരണങ്ങളാല്‍….
പോയതിനെകുറിച്ചോര്ത്താല് ശരീരവും മനസ്സും ചത്തപോലെയാകും, വേദനകള്‍ക്ക് ദീര്ഘായുസുകൊടുക്കാതെ വരാനിരിക്കുന്ന സൗഭാഗ്യങ്ങള്‍ സ്വപ്നം കാണുക അതിലേക്കടുക്കുക.. ഇവിടെ നഷ്ടപ്പെടുന്നതിലേറെ കിട്ടാനുണ്ടെന്ന് തിരിച്ചറിഞ്ഞാല്‍ ഒന്നും പിന്നെ ഒരു പ്രശ്നമല്ല. അഭയക്കൊപ്പം കൂടിയ ഗോപിസുന്ദര്‍ ഗായിക അമൃതക്കൊപ്പം പോയപ്പോള്‍ ഒന്ന് പിടഞ്ഞു അഭയ എന്നാല്‍ അതില്‍ നിന്നു പതുക്കെ മോചിതയാകുകയാണ് താരം, അതിന്റെ രൂപഭാവങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെച്ചു.
ആന്റിക് ആഭരണങ്ങള്‍ അണിഞ്ഞ്, പട്ടുസാരി ചുറ്റി നവവധുവിന്റെ രൂപത്തില്‍ അഭയ ഹിരണ്മയി. ഭംഗിയായി അണിയിച്ചൊരുക്കുന്നതിന്റെ രംഗങ്ങള്‍ ഉള്‍പ്പെടെയാണ് അഭയ പോസ്റ്റ് ചെയ്തിട്ടുള്ളത്. സാധാരണ ഗതിയില്‍ ആരാധകര്‍ ആണ് കമന്റ് ചെയ്യുന്നതെങ്കില്‍, ഇവിടെ അഭയയുടെ കസിന് തന്നെയാണ് കമന്റ് ചുമതല എടുത്തിട്ടുള്ളത്, അഭയയുടെ ‘പുതിയ ജീവിതമാണ്’ കസിന് കമന്റ് ചെയ്തിട്ടുള്ളത്.
വരന് ആരാണെന്നു കണ്ടാല്‍ നിങ്ങള്‍ ഞെട്ടും എന്നൊക്കെ പറയാന്‍ വരട്ടെ. കസിന് പറഞ്ഞത് മുഴുവന്‍ കേട്ടുനോക്കൂ നാളത്തെ സിനിമാ വാര്‍ത്താ തലവാചകം എന്ന് പറഞ്ഞ ശേഷം വരികള്‍ ഇങ്ങനെ: ‘അഭയ ഹിരണ്മയി പുതിയ ജീവിതത്തിലേക്ക്. തന്റെ ഇന്‍സ്റ്റഗ്രാം വഴിയാണ് അഭയ ആ സന്തോഷം അറിയിച്ചിരിക്കുന്നത്. പ്രാര്‍ത്ഥനയുമായി ആരാധകര്‍’ എന്ന് തമാശരൂപേണയാണ് കമന്റ്, അഭയ ഇതിപ്പോള്‍ ഫോട്ടോഷൂട്ട് അടുത്തത് വിവാഹം തന്നെയാകട്ടെ എന്നാശംസിക്കുന്നു. FC