ജിമ്മില്‍ അനുഷ്ക ഉയര്‍ത്തിയ ഭാരം കണ്ടൊ? ഒപ്പം ഉര്‍വ്വശിയും പൊക്കി!.

തങ്ങളുടെ സൗന്ദര്യത്തിന് കോട്ടം തട്ടാതിരിക്കാന്‍ എന്തെല്ലാം മാജിക്കുകള്‍ ചെയ്യാന്‍ സാധിക്കുമോ അതെല്ലാം ചെയ്ത് തീര്‍ക്കുകയാണ് ഓരോ താര സുന്ദരികളും. ഭക്ഷണം കഴിക്കാതെ ഡയറ്റിംഗ് മാത്രമല്ല ജിമ്മില്‍ വര്‍ക്കൗട്ടും ചെയ്യുന്നുണ്ട്.
ഇപ്പോഴിതാ തരംഗമായിരിക്കുന്നത് രണ്ട് നടിമാരുടെ ഫിറ്റ്നസ് ട്രെയ്നിംഗാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വീരാട് കോഹ്ലിയുടെ
പ്രിയ പത്നിയും ബോളിവുഡ് സുന്ദരിയുമായ അനുഷ്ക ശര്‍മ്മയാണ് ജിമ്മില്‍ വെയ്റ്റിംഗ് വീഡിയോ നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്. ആ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ വന്‍ ഓളമാവുകയും ചെയ്തു.ജിമ്മിലെ വര്‍ക്കൗട്ടില്‍ ഡെഡ് ലിഫ്റ്റിംഗ് നടത്തുന്ന വീഡിയോയാണ് അനുഷ്ക്കശര്മ്മയുടെ പോസ്റ്റില്‍. അത് ആരാധകരുമായി പങ്കുവെച്ചതിന് പിന്നാലെയാണ് ഉര്‍വ്വശി റൗത്താലയെത്തിയിരിക്കുന്നത്. അവരുയര്‍ത്തുന്ന ഭാരം 120 കിലോയാണ്. ഷോള്ഡര്ഷ്രഗ്ഗ്സാണ് ഉര്‍വ്വശി ചെയ്യുന്നത്.വളരെ ഭംഗിയായി തന്നെ അത് ഒരു നിത്യാഭ്യാസിയെ പോലെ ചെയ്യാന്‍ ഉര്‍വ്വശിക്കു കഴിയുന്നുണ്ട്. ഉര്‍വ്വശിയും ഇന്‍സ്റ്റഗ്രാമിലൂടെയാണ് താന്‍ ഷോള്ഡര്ഷ്രഗ്ഗ്സ് ചെയ്യുന്ന വീഡിയോ ഷെയര്‍ ചെയ്തത്.
എന്തായാലും പ്രധാന മന്ത്രി മോദി പറഞ്ഞ 'ഫിറ്റ് ഇന്ത്യാ ചാലഞ്ചിന്' ഇത് ഒരു പരസ്യമാകട്ടെ, 'ആരോഗ്യമുള്ള ഭാരതമെന്ന സ്വപ്നത്തിലേക്ക് ഇവര്‍ക്കൊപ്പം നമുക്കും മുന്നേറാം'.