തന്റെ കുഞ്ഞ് മകളെ കണ്ണ് വെക്കല്ലെ… കച്ചാ ബദാം കളിച്ചത് അല്ലു അര്‍ജുന്റെ മകള്‍… താരം തന്നെയിതാ….
വൈറലായ കച്ചാ ബദം ട്രെന്‍ഡിനൊത്ത് ചുവടുവയ്ക്കുന്ന മകളുടെ വീഡിയോ പങ്കുവച്ചിരിയ്ക്കുകയാണ് അല്ലു അര്ജുന്. ‘എന്റെ കുഞ്ഞു ബദാം’ എന്ന കുറുപ്പോടെയാണ് താരം അല്ലു അര്‍ഹയുടെ വീഡിയോ പോസ്റ്റ് ചെയ്തത്.താരങ്ങളുടെ മക്കളുടെ വിശേഷങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും ഒക്കെ വലിയ ആരാധകരാണുള്ളത്. എന്നാല്‍ ചില താരങ്ങള്‍ തങ്ങളുടെ മക്കളെ ലൈംലൈറ്റില്‍ നിര്‍ത്താന്‍ ആഗ്രഹിക്കാത്തവരാണ്. അപൂര്‍വം ചിലര്‍ മാത്രമാണ് തങ്ങളുടെ കുരുന്നുകളുടെ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവയ്ക്കാറുള്ളത്. തെലുങ്ക് സൂപ്പര്‍താരം അല്ലു അര്‍ജുനും ഭാര്യ സ്നേഹ റെഡ്ഡിയും തങ്ങളുടെ കുടുംബ വിശേഷങ്ങളും കുട്ടികളുടെ ചിത്രങ്ങളുമൊക്കെ ആരാധകര്‍ക്കായി പോസ്റ്റു ചെയ്യാറുണ്ട്. അല്ലുവിനും മക്കള്‍ക്കും സമൂഹമാധ്യമത്തില്‍ വന്‍ ആരാധകരാണുള്ളത്.
ഇപ്പോഴിതാ അല്ലു അര്‍ഹയുടെ ഈ വീഡിയോയും ശ്രദ്ധേയമാകുകയാണ്. വൈറലായ കച്ചാ ബദം ഡാന്‍സിന്റെ ഹുക്ക് സ്റ്റെപ്പുകള്‍ അനുകരിക്കുന്ന അര്‍ഹയുടെ വീഡിയോ താരം പങ്കുവച്ച് നിമിഷങ്ങള്‍ക്കകം സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടി. പാട്ടിനൊത്ത് ഈ കുട്ടിത്താരത്തിന്റെ ഭാവവും ചലനങ്ങളും സൂപ്പറായിട്ടുണ്ടെന്നാണ് ആകരാധകരുടെ കമന്റുകള്‍. ‘ഡാന്‍സ് കുഞ്ഞ് അര്‍ഹയുടെ രക്തത്തില്‍ അലിഞ്ഞതാണെന്നും ആരും ഈ സുന്ദരിക്കുട്ടിയെ കണ്ണുവയ്ക്കല്ലേ’ എന്നുമൊക്കയാണ് വീഡിയോയ്ക്ക് ആരാധകരുടെ കമന്റുകള്‍.
തെലുങ്ക് ചിത്രമായ ശാകുന്തളത്തിലൂടെ സിനിമാ ലോകത്ത് അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് അല്ലു അര്‍ഹ. മുന്‍പൊരിക്കല്‍ അല്ലുന്റെ സിനിമയായ അല വൈക്കുന്തപുറംലുവിലെ ഒരു ഗാനത്തിന് നൃത്തച്ചുവടുമായി അല്ലു അര്‍ഹയും സഹോദരന് അല്ലു അയാനും എത്തിയിരുന്നു. അച്ഛനേക്കാള്‍ മനോഹരമായാണ് മക്കള്‍ ഡാന്‍സ് ചെയ്യുന്നതെന്നാണ് ആരാധകര്‍ പറയുന്നത്. ഭാവിയിലെ സൂപ്പര്‍സ്റ്റാറുകള്‍ എന്നാണ് അല്ലു അര്ഹയേയും അയാനേയും ആരാധകര്‍ വിശേഷിപ്പിക്കുന്നത്.