തലയണമന്ത്രം ലൊക്കേഷനില്‍ വെച്ചാണ് ജയറാം പാര്‍വ്വതി പ്രണയം പുറത്താകുന്നത്, ജയറാമിനിന്ന് പിറന്നാള്‍….
പാര്‍വ്വതിയെ മലയാളികള്ക്കിഷ്ടമായിരുന്നു പിന്നാലെ കൂടിയ ജയറാമിനും, അങ്ങനെ ആ ഇഷ്ട്ടത്തില്‍ ജയറാം വിജയിച്ചു, ഇരുവരും വിവാഹിതരായി രണ്ടുമക്കളും കാളിദാസും, മാളവികയും, കാളിദാസ് അഭിനയരംഗത്തുണ്ട് മാളവിക കല്ല്യാണ പ്രായം കടന്നു നില്ക്കുന്നു, ഇന്ന് ജയറാമിന് പിറന്നാളാണ് ആ സുദിനത്തില്‍ തന്റെ പ്രണയവും വിവാഹവും ഓര്‍ത്തെടുത്തു പറയുന്നതിങ്ങനെ, ‘ഞങ്ങള്‍ അവിടെ ഇരിക്കുന്ന സമയത്ത് ശ്രീനിയേട്ടന് കുറച്ച് സമയം ഞങ്ങളെ തന്നെ നോക്കി ഇരുന്നു. പത്ത് മിനിറ്റ് കഴിഞ്ഞപ്പോള്‍ ശ്രീനിയേട്ടന് സത്യന് അന്തിക്കാടിനെ വിളിച്ച് പറഞ്ഞു, ‘സത്യാ സംഗതി സത്യം തന്നെയാണ്, ഇവര്‍ തമ്മില്‍ പ്രേമത്തിലാണ്’, പാര്‍വതിയുമായുള്ള പ്രണയത്തെ കുറിച്ച് ഒരിക്കല്‍ ജയറാം പറഞ്ഞ വാക്കുകളാണിത്. സിനിമ മേഖലയില്‍ ആരും അറിയാതിരുന്ന പ്രണയമായിരുന്നു ജയറാമിന്റെയും പാര്‍വതിയുടെയും. എന്നാല്‍ ശ്രീനിവാസനും ജയറാമും നായകന്മാരായെത്തിയ ‘തലയണമന്ത്രം’ എന്ന സത്യന് അന്തിക്കാട് ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ച് ആ രഹസ്യം പരസ്യമായി.
പ്രണയവും വിവാഹ ജീവതവും എങ്ങനെയെന്നതിന് സിനിമയിലെ മാതൃകാ ദമ്പതികളാണ് ജയറാമും പാര്‍വതിയുമെന്നാണ് ആരാധകര്‍ പറയുന്നത്. ഇരുവരും തമ്മിലുള്ള കെമിസ്ട്രിയും കാളിദാസിനും മാളവികയ്ക്കും നല്ല മാതാപിതാക്കളായി ഇരിക്കുന്നതും തന്നെയാണ് അതിന് കാരണമായി അവര്‍ ചൂണ്ടിക്കാട്ടുന്നത്. ‘അപരന്’ എന്ന സിനിമയിലൂടെയായിരുന്നു ജയറാം വെള്ളിത്തിരയിലെത്തുന്നത്. പാര്‍വതിയുടെ സഹോദരന്റെ വേഷമാണ് ജയറാം കൈകാര്യം ചെയ്തത്. പിന്നീട് ‘വിറ്റ്നസ്’,’ പൊന്മുട്ടയിടുന്ന താറാവ്’ എന്നീ ചിത്രങ്ങളിലിരുവരും ഒന്നിച്ചഭിനയിച്ചുവെങ്കിലും 1989 ല്‍ കമലിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ പെരുവണ്ണാപുരത്തെ പുരത്തെ വിശേഷങ്ങള്‍ എന്ന ചിത്രത്തിലാണ് ഇരുവരും ജോഡികളായത്. എന്നും ഈ ദാമ്പത്യം മാതൃകയായി നിലനില്ക്കട്ടെ, ജയറാമിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള് FC