തല മൊട്ടയടിച്ച് പുതിയ വര്‍ഷത്തില്‍ ഭൂതമായി മോഹന്‍ലാല്‍, താടി മനോഹരം

ലാലേട്ടന് എന്തും ചേരും കണ്ടില്ലേ മൊട്ടയടിച്ചു ബറോസ് എന്ന ഭൂതമായി മോഹന്‍ലാല്‍ എത്തുന്നു. ചിത്രത്തില്‍ രണ്ട് ഗെറ്റപ്പുകളിലാകും മോഹന്‍ലാല്‍ എത്തുക. രണ്ടാം ലോക്ഡൗണിന് മുമ്പാണ് ബറോസിന്റെ ഷൂട്ടിങ് കൊച്ചിയില്‍ ആരംഭിച്ചത്. ഷൂട്ടിങ് തുടങ്ങി ആഴ്ചകള്‍ പിന്നിട്ടപ്പോള്‍ ലോകം വീണ്ടും സ്തംഭനാവസ്ഥയിലേക്കു പോയി. അതോടെ ചിത്രീകരണവും നിന്നു. ഡിസംബര്‍ 26 നാണ് ചിത്രീകരണം പുനരാരംഭിച്ചത്. ഇതുവരെ ഷൂട്ട് ചെയ്ത ഭാഗങ്ങളില്‍ പലതും റീഷൂട്ട് ചെയ്യേണ്ടി വരുമെന്ന് മോഹന്‍ലാല്‍ അറിയിച്ചിരുന്നു.
പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കുട്ടിയുടെ രൂപം മാറിയതും മറ്റുമാണ് കാരണം നിധി കാക്കുന്ന ഭൂതത്തിന്റെയും ഒരു കൊച്ചു പെണ്‍കുട്ടിയുടെയും ആത്മബന്ധത്തിന്റെ കഥയാണ് ബറോസ് പറയുന്നത് വിദേശിയായ ഷെയ്ല മാക് കഫ്രി എന്ന പെണ്‍കുട്ടിയെയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രമായി ആദ്യം തീരുമാനിച്ചത് എന്നാല്‍ ഷൂട്ടിംഗ് പുനരാരംഭിക്കുമ്പോള്‍ ഷെയ്ല ‘ബറോസ്’ ടീമിനൊപ്പമില്ല. സിനിമയുടെ കാസ്റ്റിങ് കോള്‍ നടക്കുമ്പോള്‍ ചെറിയ കുട്ടിയായിരുന്നു ഷെയ്ല മാക് കഫ്രി. ഷൂട്ടിങ് അനശ്ചിത്വത്തിലായതോടെ കുട്ടിയുടെ പ്രായവും വളര്‍ച്ചയും തടസ്സമായി. മുംബൈ സ്വദേശിയായ മായയാണ് ഷെയ്ലയ്ക്ക് പകരക്കാരിയായി എത്തുന്നത്.
ജന്മം കൊണ്ട് ഇന്ത്യക്കാരിയാണെങ്കിലും മായയുടെ അച്ഛന് ബ്രിട്ടിഷ് പൗരനാണ്. പ്രതാപ് പോത്തന്, വിദേശ നടി പാസ് വേഗ എന്നിവര്‍ ചിത്രത്തിന്റെ ഭാഗമാണ്. മൈഡിയര്‍ കുട്ടിച്ചാത്തന്റെ സ്രഷ്ടാവ് ജിജോ പുന്നൂസിന്റെ രചനയിലാണ് ബറോസ് വരുന്നത്. ഛായാഗ്രഹണം സന്തോഷ് ശിവന്, പ്രൊഡക്ഷന്‍ ഡിസൈനര്‍ സന്തോഷ് രാമന്, ആശിര്‍വാദ് ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം. ഈ ചിത്രത്തില്‍നിന്ന് തിരക്കാണെന്നു പറഞ്ഞുകൊണ്ട് പൃഥ്വി പിന്മാറിയിരുന്നു ചിത്രം ചരിത്രമാകട്ടെ FC