താരക പെണ്ണാളേ… കതീരാടും മിഴിയാളെ …ഈ ഗാനംബാക്കി ഗായകന് പി എസ് ബാനര്‍ജി വിടവാങ്ങി
ആ മരണവും കോവിടെന്ന മഹാമാരിയെത്തുടര്‍ന്നു ചെയ്തുതീര്ക്കാന് ഒത്തിരിബാക്കിയാക്കിയാണ് നാടന്‍ പാട്ടുകലാകാരനും പ്രശസ്ത കാര്‍ട്ടുണിസ്റ്റുമായ പി എസ് ബാനര്‍ജിയുടെ മടക്കം കോല് ശാസ്താംകോട്ട മനക്കരമനയില് പി എസ് ബാനര്‍ജിക്കു 41 വയസായിരുന്നു പ്രായം തിരുവന്തപുരം മെഡിക്കല്‍കോളേജില്‍ കോവിഡ് ആനന്തര ചികിത്സക്കിടെ ഇന്നുപുലര്‍ച്ചെയായിരുന്നു മരണം താരകപെണ്ണാളേ കതിരാടും മിഴിയാളെ എന്നഗാനത്തിലൂടെയാണ് നടന്‍പാട്ടു രംഗത്ത് ഹിറ്റാകുന്നത് പാച്ചു,സുഭദ്ര എന്നിവരുടെ മകനായ പി എസ് ബാനര്‍ജി ടെക്നോപാര്‍ക്കില്‍ ഒരു ഐ ടി സ്ഥാപനത്തില്‍ ഗ്രാഫിക് ഡിസൈനര്‍ ആയിരുന്നു ലളിതകലാ ക്കാദമി ഫെലോഷിപ്പ് ലഭിച്ചിട്ടുണ്ട്.കേരളം കണ്ട മികച്ച കാരിക്കേച്ചറിസ്റ്റുകളില്‍ ഒരാളായ ബാനര്‍ജിയുടെ വരകള്‍ ദേശീയതലത്തിലും ശ്രദ്ധിക്കപ്പെട്ടിരുന്നു. ജൂലൈ രണ്ടിന് കോവിഡ് പോസിറ്റീവായ ശേഷം ആശുപത്രിയിലായിരുന്നു. ലളിതകലാ അക്കാദമിയുടെ ഏകാംഗ കാര്‍ട്ടൂണ്‍ പ്രദര്‍ശനത്തിന് രണ്ടാഴ്ച മുന്‍പാണ് ബാനര്‍ജി തിരഞ്ഞെടുക്കപ്പെട്ടത്. മികച്ച യുവ പ്രതിഭയായി 2014-ല്‍ സംസ്ഥാന ഫോക് ലോര്‍ അക്കാദമി ഇദ്ദേഹത്തെ തിരഞ്ഞെടുത്തിരുന്നു. തിരുവനന്തപുരം ശ്രീകാര്യംചൈതന്യ ലെയ്നിലായിരുന്നു താമസം. ബാനര്‍ജിയുടെ വിയോഗത്തില്‍ കേരള കാര്‍ട്ടൂണ്‍ അക്കാദമി അനുശോചിച്ചു ഭാര്യ: ജയപ്രഭ. മക്കള്‍: ഓസ്കാര്‍, നൊബേല്‍……ആദരാഞ്ജലികളോടെ FC