തിരക്കഥാകൃത്ത് ജയചന്ദ്രന് മരിച്ചു യുവ സാഹിത്യകാരന്റെ വിടവാങ്ങല്‍ പ്രതീക്ഷിക്കാത്തത് …
എഴുത്തു വഴികളിലൂടെയായിരുന്നു സഞ്ചാരം സ്കൂള്‍ കാലം തൊട്ട് കഥയും നാടകവും കവിതകളും എഴുതി സിനിമ സ്വപ്നം കണ്ടു നടന്ന യുവ സാഹിത്യകാരനായിരുന്നു ജയചന്ദ്രന് ചിങ്ങോലി അദ്ദേഹം വിടവാങ്ങിയിരിക്കുകയാണ് 48 വയസ്സായിരുന്നു പ്രായം. ആലപ്പുഴ ഹരിപ്പാട് ചിങ്ങോലി കൊല്ലന്റെ കിഴക്കതില്‍ ആയിരുന്നു ജയചന്ദ്രന് താമസം.
2004 ല്‍ ആയിരുന്നു ആദ്യ സിനിമ ഗോവിന്ദന്‍കുട്ടി തിരക്കിലാണ് എന്നായിരുന്നു ചിത്രത്തിന്റെ പേര് .ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയത് ജയചന്ദ്രന് ചിങ്ങോലിയായിരുന്നു എന്നും ആ ചിത്രം കാണുമ്പോള്‍ എഴുതികാണിക്കുന്ന പേരില്‍ അദ്ദേഹമെന്നും അഭിമാനം കൊണ്ടിരുന്നു ജയചന്ദ്രന് തിരക്കഥയൊരുക്കിയ ചിത്രത്തില്‍ നായകന് ജഗതീഷും, മറ്റുതാരങ്ങളായി ജഗതി, ഇന്ദ്രന്‍സ്, കോട്ടയം നസീര്‍, കെ പി എ സി ലളിത, ലക്ഷ്മണ, സുജാത, നാദിര്‍ഷ തുങ്ങിയവരായിരുന്നു,
മികച്ച സാഹിത്യങ്ങള്ക്കൊപ്പം സിനിമയെയും ചേര്‍ത്തുപിടിച്ച ജയചന്ദ്രന് ഇനി ഓര്‍മ്മകള്‍ മാത്രം ഭാര്യ ആശാ, മകന് വിഷ്ണു ആദരാഞ്ജലികളോടെ FC