തോളല്പം ചരിച്ച് മോഹന്‍ ലാലിനെപോലെ ‘പുഷ്പ’യായി കുഞ്ഞു മിടുക്കന്; വീഡിയോ പങ്കുവച്ച് അല്ലു അര്ജുന്.
ഈ പ്രായത്തില്‍ കുഞ്ഞുവാവ അല്ലുവിനെ ഫോളോ ചെയ്യുന്നുണ്ടെങ്കില്‍ അവനെ കരുതണം കാരണം ഭാവി വാഗ്ദാനമാണ് അവന്.. തോളു ചരിച്ചു ചരിത്ര പുരുഷനായത് മോഹന്‍ലാലാണ്, മോഹന്‍ലാലിനെ അനുകരിച്ചാണോ പുഷ്പ്പയില്‍ അല്ലു ആ ഡാന്‍സ് സെറ്റുചെയ്തതെന്ന് തോന്നുന്നു.
ഇപ്പോഴിതാ ആ ഡാന്‍സ് ഒരുകുഞ്ഞുവാവ ടി വി യില്‍ നോക്കി അനായാസമായി ചെയ്യുന്നു, ആ വീഡിയോ ഷെയര്‍ ചെയ്തതും സൂപ്പര്‍ സ്റ്റാര്‍ അല്ലു തന്നെ, പുഷ്പ’യിലെ തരംഗമായ ‘ശ്രീവല്ലി’ പാട്ടിന് ചുവട് വയ്ക്കുന്ന കുഞ്ഞിന്റെ വീഡിയോ പങ്കുവച്ച് അല്ലു അര്ജുന്.
ടിവിയില്‍ പുഷ്പയിലെ പാട്ട് വരുന്നതോടെ അല്ലു അര്‍ജുനെ പോലെ തോളല്‍പ്പം ചരിച്ച് ഹുക്ക് സ്റ്റെപ് വയ്ക്കുകയാണ് കുഞ്ഞ്. ഡാന്‍സ് ശരിയാണോയെന്ന് ഇടയ്ക്കിടെ കുട്ടി ഡാന്‍സര്‍ ടിവിയില്‍ നോക്കി ഉറപ്പാക്കുന്നുമുണ്ട്. പുഷ്പയുടെ ഏറ്റവും പ്രായം കുറഞ്ഞ ആരാധകന് എന്ന അടിക്കുറിപ്പോടെയാണ് അല്ലു വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചത് ലോകമെങ്ങും നിരവധി ആരാധകരെ സൃഷ്ടിച്ച പാട്ടാണ് ‘ശ്രീവല്ലി…’ സെലിബ്രിറ്റികളടക്കം നിരവധിപ്പേര്‍ പാട്ടിനൊത്ത് ചുവട് വച്ച വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു അതെല്ലാം കണ്ടത് കോടിക്കണക്കിന് ആരാധകരാണ് FC