ദിലീപിനെ വല വീശി പിടിക്കാന്‍, കാവ്യയുമായി തെറ്റിക്കാന്‍… ഗായത്രിസുരേഷ്!!!

പാവമാണ് പാകത്തിന് കിട്ടിയപ്പോള്‍ എല്ലാവരും ചേര്‍ന്ന് കൊത്തി വലിക്കുകയാണ് ഗായത്രിസുരേഷിനെ.
ഒരു വാഹനാപകടം ആളുകളെ ഇങ്ങനെ മാറ്റിമറിക്കുമെന്നു ആരുകരുതി, ട്രോളില്‍ വലഞ്ഞ താരസുന്ദരി അതിനു പിന്നാലെ പിന്നെയും പിന്നെയും പോകുന്നു വീണ്ടും വീണ്ടും പലരുമതാഘോഷിക്കുന്നു. ഇപ്പോഴിതാ തന്നെ കുറിച്ച് വാര്‍ത്ത ചെയ്ത യൂട്യൂബ് ചാനലില്‍ വന്നതിനെക്കുറിച്ചു പറയുന്നു,
കഴിഞ്ഞ ദിവസം നോക്കിയപ്പോള്‍ രണ്ട് യുട്യൂബ് ചാനല്‍ ഇട്ടിരിക്കുന്നത് യുവ നടന്മാര്ക്കിടയില് വല വീശുന്നതിനിടെ ഇതാ ഒരു പരല്‍ മീന്‍ കൂടെ എന്നാണ്, അവരെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാനാണ് ഞാന്‍ ലൈവില്‍ വന്നത്.
ആ വീഡിയോയില്‍ പറയുന്നത് ഞാന്‍ ദിലീപേട്ടനെ വലവീശാന്‍ പോകുകയാണത്രേ. ദിലീപിന്റെ വീട്ടില്‍ പോയി കാവ്യ ചേച്ചീടെ ജീവിതം തകര്‍ക്കാനാണ് താന്‍ പോകുന്നതെന്ന്.എനിക്ക് ഇവരെ അറിയുക പോലുമില്ല.ദിലീപേട്ടന്റെ ഭയങ്കര ഫാനാണ് ഞാന്‍. ദിലീപേട്ടനൊപ്പം അഭിനയിക്കുകയെന്നതൊക്കെ എന്റെ വലിയ സ്വപ്നമാണ്. എനിക്ക് ദിലീപേട്ടനെയോ കാവ്യ ചേച്ചിയേയോ നേരിട്ട് അറിയുക പോലും ഇല്ല. ഞാന്‍ ഇനി ദിലീപേട്ടന്റെ നെഞ്ചത്തേക്കാണെന്നാണ് പറയുന്നത്. ഇത് നിയമവിരുദ്ധപരമായ കാര്യമാണ്. ഇവര്‍ക്കെതിരെ എന്തെങ്കിലും നടപടിയെടുക്കണം.
ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചാലാണല്ലോ കൂടുതല്‍ ആളുകളിലേക്ക് എത്തുക. ഇതൊക്കെ സ്ത്രീകള്‍ക്കെതിരായ വയലന്‍സ് ആണ്. ഇതൊക്കെ മാനനഷ്ടം ഉണ്ടാക്കുന്നതാണ്, ക്രിമിനല്‍ ഒഫന്‍സാണ്. നടക്കാത്ത കാര്യം ഉണ്ടാക്കി പറയുകയാണ്. എന്നെ കൊണ്ട് കേസ് കൊടുപ്പിക്കരുത്. ‘ഞാന്‍ ഈ പറയാന്‍ പോകുന്നത് എന്താകും എവിടെയെത്തും എന്നൊന്നും എനിക്ക് അറിയില്ല. എവിടെ എത്തിയാലും എനിക്ക് പ്രശ്നമില്ല. കാരണം എനിക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ല. അത്രയും അടിച്ചമര്‍ത്തപ്പെട്ട അവസ്ഥയിലാണ് ഞാനിപ്പോള്‍.
ഇതൊക്കെ പറഞ്ഞത് കൊണ്ട് സിനിമ വരില്ലേ ആള്‍ക്കാരൊക്കെ എന്നെ വെറുക്കുമോ എന്നൊന്നും താന്‍ ആലോചിക്കുന്നില്ല. കാരണം ഞാന്‍ ആ ലെവലിലാണ് നില്‍ക്കുന്നത്. അതുകൊണ്ട് എനിക്ക് പറയാനുള്ളത് ഞാന്‍ പറയും. എല്ലാം തുറന്നു പറഞ്ഞല്ലോ ഇനിയൊന്നു ശാന്തമാവുക FC