ദുല്‍ഖറിന്റെ മകള്‍ക്ക് 4 വയസ്സ് വേഗം വളരല്ലെ- എന്ന് നസ്രിയ.
ദുല്‍ഖര്‍ സല്മാന് അമാല്‍ സൂഫിയ ദമ്പതികളുടെ മകള്‍ മറിയത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നസ്രിയ.പിറന്നാള്‍ കുറിപ്പിനോടൊപ്പം ഒരു ചിത്രവും നസ്രിയ പങ്കുവെച്ചിട്ടുണ്ട്.മറിയം അമാല്‍ നസ്രിയ എന്നിവര്‍ ചേര്‍ന്ന് നില്ക്കുന്ന ഒരു ചിത്രമാണത്.ഞങ്ങളുടെ മാലാഖകുട്ടിക്ക് പിറന്നാള്‍ ആശംസകള്‍ മുമ്മു നിനക്ക് 4 വയസ്സായി എന്ന് നച്ചു മാമിക്ക് വിശ്വസിക്കാനാകുന്നില്ല.ഇത്രവേഗം വളരല്ലെ പൊന്നേ….എന്റെ കൂള്‍ കിടിലന്‍ ബേബി ഞാന്‍ നിന്നെ സ്നേഹിക്കുന്നു പിറന്നാള്‍ ആശംസിച്ച് കൊണ്ട് നസ്രിയ പറഞ്ഞതിങ്ങനെയാണ്.
നസ്രിയയുടെ അടുത്ത സുഹൃത്താണ് അമാല്‍ സൂഫിയ.ഇരുവരും തമ്മിലുള്ള സൗഹൃദവും ഒന്നിച്ചുള്ള ചിത്രങ്ങളുമൊക്കെ മുമ്പും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടീട്ടുണ്ട്.അമാലായി മാത്രമല്ല ദുല്‍ഖറുമായും നല്ല സൗഹൃദം സൂക്ഷിക്കുന്ന വ്യക്തിയാണ് നസ്രിയ.ദുല്‍ഖര്‍ വാത്സല്യത്തോടെ കുഞ്ഞി എന്ന് വിളിക്കുന്ന നസ്രിയ മമ്മുട്ടിയുടെ വീട്ടിലെ ആഘോഷ പരിപാടികളില്‍ എല്ലാം സ്ഥിരം സാന്നിധ്യമാണ്.അമ്മു എന്ന് വിളിക്കുന്ന അമാലിനോടൊപ്പം കറങ്ങി നടക്കാനും ഷോപ്പിങിന് പോകാനുമൊക്കെ നസ്രിയ സമയം കണ്ടെത്താറുണ്ട്.അമാലിന്റെയും നസ്രിയയുടെയും സൗഹൃദത്തെ കുറിച്ച് ദുല്‍ഖറും അഭിമുഖങ്ങളില്‍ സംസാരിക്കാറുണ്ട്.നസ്രിയയുടെയും ഫഹദിന്റെയും പുതിയ വീടിന്റെ ഇന്റീരിയല്‍ വര്‍ക്ക് ചെയ്തതും അമാലായിരുന്നു.
ഫിലീം കോര്‍ട്ട്