നടനും ക്രിക്കറ്റ് താരവുമായ ശ്രീശാന്തിന്റെ പോസ്റ്റാണ്-പോസ്റ്റ് കാണാതെ പോകല്ലേ.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചുറ്റിലുമുള്ള ആളുകളില്‍ കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കാനായി അതിന്റെ ആവശ്യകതയിലേക്ക് വിരല്‍ ചൂണ്ടി മലയാള ക്രിക്കറ്റ് താരം എസ്.ശ്രീശാന്ത്.സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത ലഘു കുറിപ്പിലൂടെയാണ് സഹായമേകാന്‍ താരം ആഹ്വാനം നല്‍കിയത്.
പ്രധാന മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും കോവിഡ് ഫണ്ടുകളിലേക്ക് സഹായം നല്‍കുന്നതിന് മുമ്പ് തൊട്ടടുത്ത് സഹായം ആവശ്യമുള്ളവരുണ്ടോ എന്ന് അന്വേഷിച്ച് സഹായം ഉറപ്പാക്കാന്‍ ശ്രീശാന്ത് അഭ്യര്‍ത്ഥിക്കുന്നുണ്ട്.പ്രധാന മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ഫണ്ടുകളിലേക്ക് സഹായം നല്‍കുന്നതിന് മുമ്പ് ചുറ്റിലുമൊന്ന് കണ്ണോടിക്കുക.നിങ്ങളുടെ ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ ജോലിക്കാര്‍ക്കോ ഈ പോരാട്ടത്തില്‍ സാമ്പത്തിക സഹായം ആവശ്യമാണോ എന്ന് നോക്കുക.ആദ്യം അവരെ കരുത്തരാക്കുക.കാരണം അവരിലേക്കെത്താനുള്ള എളുപ്പമാര്‍ഗ്ഗം നിങ്ങളാണ്.മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ അല്ല. സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത കാര്‍ഡില്‍ ശ്രീശാന്ത് കുറിച്ചത് അങ്ങനെയാണ്.ഇതിനോടകം ഒട്ടേറെ പേരാണ് ശ്രീശാന്തിന്റെ നിര്‍ദ്ദേശത്തെ അംഗീകരിച്ച് രംഗത്തെത്തിയത്.നൂറ് കണക്കിന് ആളുകള്‍ അദ്ദേഹം പങ്കുവെച്ച കാര്‍ഡ് ഷെയര്‍ ചെയ്തിട്ടുണ്ട്.വെല്‍ഡണ്‍ ശ്രീശാന്ത്.
ഫിലീം കോര്‍ട്ട്.