നടന് അച്ഛന്‍കുഞ്ഞ് അന്തരിച്ചു.അഭിനയിച്ച ചിത്രം ഇറങ്ങും മുമ്പേ–ഒന്നിനും യോഗമില്ല.
എന്ത് ചെയ്യുന്നു എന്നല്ല കണ്ടില്ലെ അനുഭവിച്ച കഷ്ടതകളില്‍ നിന്ന് ഒരു മോചനം പ്രതീക്ഷിച്ചതാണ്.അനുഭവിക്കാനുള്ള യോഗം കൂടി വേണം.പക്ഷെ ദൈവം അതിന് അനുവദിച്ചില്ല.”മിന്നല്‍ മുരളി” എന്ന ചിത്രത്തില്‍ ചെറിയ വേഷത്തില്‍ അഭിനയിക്കാനെത്തി.എന്നാല്‍ അദ്ദേഹത്തിന്റെ കഴിവില്‍ മനം നിറഞ്ഞ സംവിധായകന് മുഴു നീള കഥാപാത്രം നല്കി അനുഗ്രഹിച്ചു.അങ്ങനെ അച്ഛന്‍കുഞ്ഞ് ചേട്ടനും ഒരു നടനായി.
സിനിമയിറങ്ങിയിരുന്നെങ്കില് കഴിവിനുള്ള അംഗീകാരമായി നിരവധി സിനിമകളില്‍ അഭിനയിക്കാന്‍ കിട്ടുമായിരുന്നു.എന്നാല്‍ ആദ്യമായി അഭിനയിച്ച സിനിമപോലും കാണാന്‍ യോഗമില്ലാതെ മടങ്ങാനായിരുന്നു അച്ഛന്കുഞ്ഞിന്റെ യോഗം.
താരത്തിന്റെ വിയോഗവാര്‍ത്തയറിഞ്ഞ് “മിന്നല്‍ മുരളി”യുടെ സംവിധായകന്റെ കുറിപ്പിങ്ങനെ-‘മിന്നല്‍ മുരളി സിനിമയിലെയും സിനിമാസെറ്റിലേയും മിന്നും താരം ആയിരുന്ന അച്ഛന് കുഞ്ഞേട്ടന് ഇന്നലെ ഹൃദയാഘാതം മൂലം അന്തരിച്ചു.വയനാട്ടിലെ ഷൂട്ടിംഗിനിടയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി വരികയും പിന്നീട് അസാധ്യമായ നര്‍മ്മബോധവും ടൈമിങ്ങും സിനിമയിലെ ഒരു മുഴുനീള കഥാപാത്രത്തിലേക്ക് അദ്ദേഹത്തെ എത്തിക്കുകയായിരുന്നു.എന്ത് ടെന്‍ഷന്‍ ഉള്ള ഷൂട്ടിനിടയിലും അച്ഛന് കുഞ്ഞേട്ടന് ആ വഴി പോയാല്‍ ബഹു കോമഡി ആണ്.അത്രക്ക് പോസറ്റിവിറ്റി ആയിരുന്നു ലൊക്കേഷനില്‍ അദ്ദേഹം പടര്‍ത്തിയിരുന്നത്.അതുകൊണ്ട് തന്നെ മാസങ്ങള്‍ നീണ്ടു നിന്ന ഷൂട്ടിംഗ് അവസാനിച്ചപ്പോഴേക്കും എല്ലാവര്ക്കും പ്രിയങ്കരനായി.പട്ടിണിയും ദാരിദ്ര്യവും ഒറ്റപ്പെടലും ഒക്കെ ഒരുപാട് അനുഭവിച്ചിരുന്നെങ്കിലും ഒരിക്കലും അത് പുറത്ത് കാണിക്കാതെ ചുറ്റുമുള്ളവരെ ചിരിപ്പിക്കാന്‍ മാത്രം ശ്രമിച്ചിരുന്ന അച്ഛന്കുഞ്ഞേട്ടന് ഒടുവില്‍ താന്‍ ആദ്യമായും അവസാനമായും അഭിനയിച്ച സിനിമ ഒന്ന് കാണാന്‍ കഴിയാതെ യാത്രയായതില്‍ ഒരുപാട് വിഷമമുണ്ട്.എങ്കിലും അവസാന നാളുകളില്‍ ഒരു സിനിമ അഭിനയിക്കാന്‍ അവസരം ലഭിക്കുകയും,ആ സിനിമയോടൊപ്പം പല നാടുകള്‍ സഞ്ചരിക്കുകയും,പല ആളുകളുമായി ഇടപെടുകയും ഒക്കെ ചെയ്യാന്‍ ഉള്ള ഭാഗ്യം അദ്ദേഹത്തിന് ഉണ്ടായി എന്നതില്‍ ആശ്വസിക്കുന്നു’.
അച്ഛന്‍കുഞ്ഞ് ചേട്ടന് ആദരാഞ്ജലികളോടെ,
ഫിലീം കോര്‍ട്ട്.