നടന് അനിലിന്റെ മരണം-ഒന്നും പറയാന്‍ കഴിയാതെ പൃഥ്വിരാജ്- പൊട്ടിക്കരഞ്ഞ് ബിജുമേനോന്.
ഈ വിയോഗം പലര്‍ക്കും ഹൃദയത്തിനുള്ളിലെ വലിയ മുറിവായി
അവശേഷിക്കും.അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ രണ്ട്
താരങ്ങളാണ് ഈ വര്‍ഷം നമ്മളെ വിട്ട് പിരിഞ്ഞിരിക്കുന്നത്.202ജൂണ്‍ 18ന് ചികിത്സാ പിഴവ് മൂലം സംവിധായകന് K.P.സച്ചിദാനന്ദന് എന്ന സച്ചിയെയും.ഇപ്പോള്‍ ഡിസംബര്‍ 25 ക്രിസ്മസ് ദിനത്തില്‍ അതിലെ പ്രധാന കഥാപാത്രമായ CIസതീഷിനെ അവതരിപ്പിച്ച അനില്‍ നെടുമങ്ങാടിനെയും.
അനിലിന്റെ മരണവാര്‍ത്തയറിഞ്ഞ പൃഥ്വിരാജ് പ്രതികരിച്ചതിങ്ങനെയാണ്-ഒന്നുമില്ല ഒന്നും പറയാനില്ല അനിലേട്ടാ എനിക്ക് എന്ന്.അനില്‍ ഇനിയില്ല എന്ന് ഞാന്‍ എങ്ങനെ വിശ്വസിക്കുമെന്നാണ് ബിജുമേനോന് FBയിലൂടെ ചോദിക്കുന്നത്.
ആര്‍ക്കും മെരുങ്ങാത്ത അയ്യപ്പന് നായരും കോശികുര്യനും ഇവര്‍ക്കിടയില്‍ പെടുന്ന CIസതീഷ് ഈ കൂട്ട്കെട്ട് -ബിജുമേനോന്,പൃഥ്വിരാജ് അനില്‍ നെടുമങ്ങാട് എന്നിവരായിരുന്നു.ഈ ത്രില്ലറിലാണ് ജനം അനിലിനെയും നെഞ്ചിലേറ്റിയത്.ആദ്യം സച്ചി പോയി .സച്ചിയെ കവര്‍ ഫോട്ടോയാക്കി നടന്ന അനിലും പോയി.എങ്ങനെ കരയാതിരിക്കും അയ്യപ്പനും കോശിയും ടീം.
വെള്ളത്തില്‍ നില്ക്കുന്ന ഒരു ഫോട്ടോ പോസ്റ്റ് ചെയ്ത് കൊണ്ട്
അനില്‍ കുറിച്ചതിങ്ങനെയാണ്.മുങ്ങാം ….കൂടെ മുങ്ങാന്‍ ആരെങ്കിലുമുണ്ടെങ്കില്‍ ഇപ്പോള്‍ മുങ്ങണം.2017ലായിരുന്നു FBയില്‍ ഇത്തരമൊരു ഫോട്ടോ പോസ്റ്റ് ചെയ്ത് അടിക്കുറിപ്പിട്ടത്.ഒറ്റക്ക് തന്നെ മുങ്ങി പോകാനായിരുന്നു വിധി.8 മിനുട്ട് കൊണ്ട് തൊടുപുഴ മങ്കട ഡാമില്‍ നിന്ന് പ്രദേശവാസി അനിലിനെ മുങ്ങിയെടുത്തെങ്കിലും അനില്‍ മടങ്ങി എന്നെന്നേക്കുമായി.
ഫിലീം കോര്‍ട്ട്.