നടന് അര്‍ജുന്റെ വിവാഹം കഴിഞ്ഞു.വധു ദിവ്യ ഡോക്ടറാണ്.എല്ലാം ലളിതം.
ആര്‍ഭാടങ്ങളോട് വിടപറഞ്ഞിരിക്കുന്ന സമയമാണല്ലൊ.അതിനിടയില്‍ ഒരു താര വിവാഹം നടന്നിരിക്കുന്നു.നടന് അര്ജുന് നന്ദകുമാറാണ് ഇന്ന് വിവാഹിതനായിരിക്കുന്നത്. അര്ജുന് താലി ചാര്‍ത്തിയിരിക്കുന്നത് ദന്തഡോക്ടര്‍ ദിവ്യപിള്ളയെയാണ്.കോവിഡിനെ തുടര്‍ന്ന് വളരെ ലളിതമായാണ് ചടങ്ങുകള്‍ നടന്നത്.അടുത്ത ബന്ധുക്കള്‍ സുഹൃത്തുക്കള്‍ മാത്രമാണ് ചടങ്ങിനെത്തിയത്.
മോഹന്‍ലാല്‍ നായകനായ കാസനോവയിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറിയ അര്ജുന് ഗ്രാന്റ്മാസ്റ്റര്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ വില്ലനായതോടെയാണ് അര്ജുന് ശരിക്കും താരമാകുന്നത്.അതിന് ശേഷം വലുതും ചെറുതുമായ നിരവധി ചിത്രങ്ങളുടെ ഭാഗമാകാന്‍ അര്ജുന് കഴിഞ്ഞു.
ഷൈലോക്ക്,മറുപടി,സൂ…സൂ…സുധി വാത്മീകം,മിസ്റ്റര്‍ ഫ്രോഡ്,റേഡിയോ ജോക്കി തുടങ്ങിയവയാണ് അര്ജുന് മികച്ച വേഷങ്ങള്‍ കൈകാര്യം ചെയ്ത വിഷയങ്ങള്‍.പ്രിയദര്ശന് മോഹന്‍ലാല്‍ ചിത്രമായ മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലുമുണ്ട്.
നവദമ്പതികള്‍ക്ക് ആശംസകള്‍ നേരുന്നു.
ഫിലീം കോര്‍ട്ട്.