നടന് ദിലീപിനെ വീണ്ടും ആശുപത്രിയില്‍ – ഐ.സി.യു വിലാണ് താരം മുംബൈയില്‍.
വാര്‍ദ്ധക്യ സഹചമായ അസുഖത്താല്‍ കുറച്ച് കാലമായി വല്ലാത്ത ദുരിതം പേറുകയാണ് ബോളിവുഡിലെ മന്ദഹാസമായ ദിലീപ് കുമാര്‍.ഇതിനിടയില്‍ കോവിഡ് വന്ന് അദ്ദേഹത്തിന് രണ്ട് മക്കളെ നഷ്്ടപ്പെട്ടിരുന്നു.ആശുപത്രി വാസം തന്നെയാണ് ഈ അടുത്തകാലത്തായി താരത്തിന്.രണ്ടാഴ്ച മുന്നെ അദ്ദേഹം ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തിയിരുന്നു.എന്നാല്‍ വീണ്ടും ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ട് വരുകയായിരുന്നു.ശ്വാസം കിട്ടാതെ ബുദ്ധിമുട്ടിയ താരത്തെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു.നിലവില്‍ അദ്ദേഹം ഐ സി യു വിലാണ്.
സാധാ ഡോക്ടര്‍മാരുടെ പൂര്‍ണ്ണ പരിചരണം ദിലീപിന് കിട്ടുന്നുണ്ട്.ഇടക്ക് ആരോഗ്യ സ്ഥിതിയില്‍ പുരോഗതി കൈവരിക്കുന്നത് കൊണ്ട് സ്വവസതിയിലേക്ക് മടങ്ങാറാണ്.അടുത്ത ദിവസങ്ങളിലായി അവസ്ഥ കൂടുതല്‍ മോശമാവുകയായിരുന്നു.വീണ്ടും അദ്ദേഹത്തിന് മടങ്ങിവരാന്‍ കഴിയട്ടെ എന്ന് പ്രാര്‍ത്ഥിക്കാം .
ഫിലീം കോര്‍ട്ട്.