നടന് ദീപു അപകടത്തില്‍ മരണപ്പെട്ടു. ആവേശവും അമിതവേഗവും മരണകാരണമായി.. ചിതറിപ്പോയി….

പഞ്ചാബി നടനും സാമൂഹിക പ്രവര്‍ത്തകനുമായ ദീപ് സിദ്ദു വാഹനാപകടത്തില്‍ മരിച്ചു. 37 വയസ്സായിരുന്നു. ഹരിയാനയിലെ സോനിപത്തിലെ എക്സ്പ്രസ് ഹൈവേയില്‍ ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് അപകടമുണ്ടായത്. ഡല്‍ഹിയില്‍ നിന്ന് പഞ്ചാബിലേക്ക് കാറില്‍ അമിത വേഗത്തില്‍ പോകവെയാണ് അപകമുണ്ടായത്. വേഗതയില്‍ നിയന്ത്രണം വിട്ട കാര്‍ ട്രക്കിന് പിറകിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സിദ്ദു തത്ക്ഷണം മരിച്ചുവെന്നാണ് പോലീസ് നല്കുന്ന വിവരം. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്..
ചെങ്കോട്ടയില്‍ പതാക ഉയര്‍ത്താന്‍ ദീപ് സിദ്ദുവായിരുന്നു നേതൃത്വം നല്‍കിയത്. സുരക്ഷാ ഉദ്യോഗസ്ഥന്മാരെ ആക്രമിച്ച ശേഷം ചെങ്കോട്ടയില്‍ കടന്ന സിദ്ദുവും കൂട്ടരും അവിടെ സിഖ് പതാക ഉയര്‍ത്തിയാണ് കുപ്രസിദ്ധനായത്. ചെങ്കോട്ടയിലുണ്ടായ സംഘര്‍ഷത്തിന് പിന്നില്‍ സിദ്ദുവാണെന്ന് കര്‍ഷകസമര നേതാക്കള്‍ നേരത്തെ ആരോപിച്ചിരുന്നു. കലഹത്തിന് ആഹ്വാനം ചെയ്യല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തി സിദ്ദുവിനെ 2021 ഫെബ്രുവരി ഒമ്പതിന് അറസ്റ്റ് ചെയ്തിരുന്നത്. ഏപ്രില്‍ 16ന്് സിദ്ദുവിന് ജാമ്യം ലഭിക്കുകയും ചെയ്തു. രാജ്യത്തെ അപമാനിച്ച താരത്തിന്റെ ദാരുണാന്ത്യത്തില്‍ ഞെട്ടിത്തരിച്ചിരിക്കുകയാണ്… ആദരാഞ്ജലികളോടെ FC