നടന് നന്ദുവിന്റെ അച്ഛന് രാമ പൊതുവാള് മരിച്ചു.. ആശ്വസിപ്പിച്ചു മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങള്‍….

ഒരു നടനാകണമെന്ന് ആഗ്രഹിച്ച നടക്കുന്നവന് ചെറിയ വേഷങ്ങള്‍ കിട്ടും, എന്നാല്‍ വലിയ പ്രതിഫലം കിട്ടില്ല നന്ദു പൊതുവാള് എന്ന നന്ദു വര്‍ഷങ്ങളായി സിനിമയിലുണ്ട് ചെറിയ വേഷങ്ങളായിരുന്നു എല്ലാം, അപ്പോള്‍ വരുമാനത്തിന്റെ കാര്യം പറയണ്ടല്ലോ…. ആ സമയമെല്ലാം കരുത്തായി നന്ദുവിനൊപ്പം നിന്നത് അച്ഛന് രാമ പൊതുവാളായിരുന്നു, അദ്ദേഹം ഭാഗ്യം ചെയ്ത അച്ഛനാണ് മകന്റെ വളര്‍ച്ച പൂര്‍ണ്ണമായി അദ്ദേഹത്തിന് കാണാന്‍ സാധിച്ചു… മലയാള സിനിമയിലെ മികച്ച നടനാണ് ഇന്ന് നന്ദു…
നന്ദുവിന് എന്നും തണലായ അച്ഛന് രാമാ പൊതുവാള് വിടവാങ്ങിയിരിക്കുകയാണ് 92 വയസ്സായിരുന്നു, കൊച്ചി പോണേക്കര ജ്യോതിസ് വീട്ടില്‍ വെച്ചായിരുന്നു അന്ത്യം, ക്ഷേത്ര സംരക്ഷണ സമിതിയുടെ ആദ്യകാല പ്രവര്‍ത്തകനും പൊതുവാള് സമാജം മുന്‍ പ്രസിഡന്റും ആയിരുന്നു. രാമ പൊതുവാളിന്റെ മക്കളില്‍ നന്ദു മാത്രമല്ല സിനിമയില്‍ മറ്റൊരു മകന് ശശികുമാര്‍ പൊതുവാള് പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ് ആണ്, രാമ പൊതുവാളിന്റെ ജീവിത പങ്കാളി രാജലക്ഷ്മി. മറ്റൊരു മകന് ശ്രീകുമാര്‍ പൊതുവാള്, ഈ മരണവുമായി ബന്ധപ്പെട്ടു നന്ദുവിനെ മോഹന്‍ലാല്‍ മമ്മുട്ടി മുകേഷ് തുടങ്ങി ഒട്ടനവധി താരങ്ങള്‍ ആദരാഞ്ജലികര്‍ അര്‍പ്പിച്ചു ഒപ്പം ഞങ്ങളും അര്‍പ്പിക്കുന്ന ആദരാഞ്ജലികള്‍ FC