നടന് മനോജാണ്…മുഖത്തിന്റെ ഇടതുഭാഗം കോടിപ്പോയി’ രോഗം ബെല്‍സ് പാള്‍സി………

നമ്മളൊന്നുമല്ല ഇത്രമാത്രമേയുള്ളൂ കാര്യങ്ങള്‍, മനോജ് എന്ന നടന്റെ കാര്യം തന്നെ കണ്ടില്ലേ ഒന്നുറങ്ങി എഴുന്നേറ്റപ്പോള്‍ ആയത്.. അദ്ദേഹത്തിനൊപ്പം ദൈവമുണ്ട് അതിനുള്ള തെളിവാണെല്ലാം, ആ രോഗത്തെക്കുറിച്ചും അതിന്റെ ഗുരുതരാവസ്ഥയെക്കുറിച്ചും താരം തന്നെ ഭാര്യയും നടിയുമായ ബീന ആന്റണിയുടെയും മക്കളുടെയും വീട്ടുകാരുടെയും സ്നേഹോപദേശം പോലും കേള്‍ക്കാതെ ആരാധകരോടായി പങ്കുവെക്കുകയായിരുന്നു. വീട്ടുകാര്‍ പറഞ്ഞത് ഈ അവസ്ഥയില്‍ ആരും കാണണ്ട എന്നാണ്,
എന്നാല്‍ എല്ലാവര്ക്കും ഇതില്‍ നിന്ന് പഠിക്കാനുണ്ടെന്നാണ്, ബെല്‍സ് പാള്‍സി എന്ന അസുഖം ബാധിച്ചെന്ന് വ്യക്തമാക്കി വീഡിയോ പങ്കിട്ട് ടെലിവിഷന്‍ താരം മനോജ്. തന്റെ പേജില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. മുഖത്തിന്റെ ഷെയ്പ്പ് മാറിയെന്ന് താരം പറയുന്നു. മുഖത്തിന്റെ ഇടതുഭാഗം കോടിപ്പോയി. കഴിഞ്ഞ മാസമാണ് ഈ അസുഖം ഉണ്ടെന്ന് തിരിച്ചറിയുന്നത്. ഒരു രാത്രി ഉറങ്ങിയെഴുന്നേറ്റപ്പോഴാണ് മുഖത്തെ പ്രശ്നം കണ്ടതെന്നും അദ്ദേഹം പറയുന്നു. ഇങ്ങനെ വന്നാലും ഭയപ്പെടാതെ മുന്നോട്ടു പോകാനാണ് ഇത്തരത്തില്‍ ഒരു വീഡിയോ ചെയ്യുന്നതെന്നും മനോജ് പറയുന്നു.
എസിയുടെ കാറ്റ് മുഖത്തേക്ക് നേരിട്ട് അടിക്കാന്‍ അവസരം ഉണ്ടാക്കരുതെന്നും താരം ഓര്‍മ്മിപ്പിക്കുന്നു. തനിക്ക് രോഗം ഭേദമായി വരുന്നുണ്ടെന്നും ഇപ്പോള്‍ ഫിസിയോതെറാപ്പി തുടങ്ങിയെന്നും മനോജ് വ്യക്തമാക്കി. എല്ലാം വേഗം മാറാന്‍ നിങ്ങളെയും കുടുംബത്തെയും സ്നേഹിക്കുന്ന ഞങ്ങളും പ്രാര്‍ത്ഥിക്കുന്നു.