നടന് വിജയകാന്തിന്റെ നില അതീവ ഗുരുതരം-രക്ഷപ്പെടാന്‍…..
തമിഴ് സിനിമയിലെ ക്യാപ്റ്റനാണ് നടന് വിജയകാന്ത്.1952 ഓഗസ്റ്റ് 25 നാണ് തമിഴ്നാട് മധുരയില്‍ വിജയകാന്ത് അഴകര്‍സ്വാമി ജനിക്കുന്നത്.സിനിമയിലെത്തിയതോടെ വിജയകാന്തായി. എന്നും പാവപ്പെട്ടവരുടെ കഥപറയുന്ന സിനിമകളില്‍ അഭിനയിച്ചതോടെ ആരാധകര്‍ കറുപ്പ് എം ജി ആര്,പുരക്ഷി കലൈഞ്ജര്‍ എന്നിങ്ങനെ ഓമനപേരിട്ട് വിളിക്കാന്‍ തുടങ്ങി.ക്യാപ്റ്റന്‍ എന്ന സിനിമയില്‍ അഭിനയിച്ചതോടെ ക്യാപ്റ്റന്‍ വിജയകാന്തായി..അഭിനയത്തിന് പുറമെ അദ്ദേഹം സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടി കൂടെ രൂപീകരിച്ചു.ദേശീയ മുര്‍പോക്ക് ദ്രാവിഡ കഴകം DMDK എന്നാണ് പേര്.കമല ഹസ്സനും രജനീകാന്തും കഴിഞ്ഞാല്‍ വിജയകാന്താണ് നിലവാരം പുലര്‍ത്തിയ നായകന്.
ഏത് മേഖലയില്‍ നിന്നും വിജയം മാത്രം നേടിയെടുത്ത വിജയകാന്ത് പക്ഷാഘാതത്തെ തുടര്‍ന്ന് കിടപ്പിലായി നീണ്ട വര്‍ഷങ്ങളായി.അദ്ദേഹത്തെ പരിചരിച്ച് ഭാര്യ പ്രേമലത വിജയ്കാന്ത് ഒപ്പം തന്നെയുണ്ട്.എന്നാല്‍ വരുന്ന ഏറ്റവും പുതിയ വാര്‍ത്ത 68കാരനായ അദ്ദേഹം വീണ്ടും ആശുപത്രിയിലെത്തി എന്നാണ്.ശ്വാസതടസ്സത്തെ തുടര്‍ന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ ആശുപത്രിയിലെത്തിച്ച അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്നാണ് ആശുപത്രി വൃത്തങ്ങള്‍ പറയുന്നത്.കഴിഞ്ഞ തവണ കോവിഡ് രോഗം വന്നിരുന്നുവെങ്കിലും അതിജീവിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.എല്ലാ ആരാധകരും മനസ്സറിഞ്ഞ് പ്രാര്‍ത്ഥിക്കുക അദ്ദേഹത്തിന്റെ ആയൂരാരോഗ്യസൗഖ്യത്തിനായി.
ഫിലീം കോര്‍ട്ട്.