
സേവനം തന്നെയായിരുന്നു ജീവിതത്തിലെ
ലക്ഷ്യം.എന്നാല്‍ എന്തിന് സ്വയം തോറ്റു കളഞ്ഞു എന്ന് ആര്‍ക്കും മനസ്സിലാകുന്നില്ല.സുഹൃത്തുക്കളെ വിളിച്ച് പാര്‍ട്ടി നല്‍കുക.അതിന് ശേഷം ജീവിതം അവസാനിപ്പിക്കുക. വല്ലാത്ത ദുരന്തം നിറഞ്ഞ വാര്‍ത്ത.
കേരളത്തിന് സുശാന്തിന്റെ മരണവാര്ത്തക്കുമുന്നില്
കരയാന്‍ കാരണങ്ങള്‍ ഏറെയുണ്ട്.2018ലെ പ്രളയ
ദുരന്തത്തില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്നതിനിടെ
തന്റെ കൈവശം പണമൊന്നുമില്ലെന്നും ദുരിതത്തിലായ കേരളത്തിലെ ജനങ്ങള്‍ക്ക് കുറച്ച് ഭക്ഷണമെങ്കിലും നല്കണമെന്നുണ്ടെന്നു പറഞ്ഞു.ശുഭം രജ്ഞന്‍ എന്നൊരാള്‍ സമൂഹ മാധ്യമത്തില്‍ സുശാന്തിനെ ടാഗ് ചെയ്തിട്ടുണ്ട്.ഉടന്‍ തന്നെ സുശാന്ത് ഒരു
കോടി രൂപ പ്രളയ ദുരിതമനുഭവിക്കുന്നവര്‍ക്ക് തന്റെ
ആരാധകന്റെ പേരില്‍ സംഭാവന നല്കി.
സംഭാവന നല്‍കിയതിന്റെ സ്ക്രീന്‍ ഷോട്ട് പോസ്റ്റ്
ചെയ്തു.സുശാന്ത് ആരാധകരെ അറിയിച്ചു.
സുഹൃത്തേ വാക്ക് പറഞ്ഞത് പോലെ നിങ്ങള്‍ക്ക്
വേണ്ടത് എന്താണോ അത് ചെയ്തു.നിങ്ങളാണ്
എന്നെകൊണ്ടിത് ചെയ്യിച്ചത്.അത് കൊണ്ട് നിങ്ങളെ
കുറിച്ചോര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു.എപ്പോഴാണോ ആവശ്യം വേണ്ടി വന്നത് അപ്പോള്‍ തന്നെ അത് നല്കിയിരിക്കുന്നു.’ഒരുപാട് സ്നേഹം
എന്റെ കേരളം എന്നായിരുന്നു’സുശാന്തിന്റെ കുറിപ്പ്.
പവിത്ര റിഷ്ടയെന്ന സീ ചാനല്‍ ഷോയിലൂടെ
യാണ് സുശാന്ത് ക്യാമറക്ക് മുന്നിലെത്തുന്നത്.
മരിച്ചെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല.മരിക്കാന്‍
ശ്രമിക്കും മുമ്പ് ആശുപത്രികള്‍ സന്ദര്‍ശിക്കുക.
ജീവിക്കാന്‍ കൊതിക്കുന്നവരെ കണ്ടാല്‍ പിന്നെ
നിങ്ങള്‍ക്ക് മരണമില്ല.
ആത്മഹത്യയല്ല അവസാന ആശ്രയം.
ഫിലീം കോര്‍ട്ട്.