നടിമാരുടെ സൗന്ദര്യത്തില്‍ അസൂയപ്പെടേണ്ട-ഇതാ ഇങ്ങനെ
ചെയ്തു നോക്കൂ-തമന്ന.
ആര്‍ക്കും ഇഷ്ടപ്പെടുന്ന സൗന്ദര്യത്തിന് ഉടമയാണ് തെന്നിന്ത്യന്‍
താരറാണി തമന്ന ഭാട്ടിയ.അഭിനയിച്ച ചിത്രങ്ങളെല്ലാം സൂപ്പര്‍ ഹിറ്റുകളാണ്.അതിന് പ്രധാന കാരണം തമന്നയുടെ സൗന്ദര്യം തന്നെയാണ്.ഏത് നിര്‍മ്മാതാവും ആവശ്യപ്പെടുന്ന പ്രതിഫലം നല്‍കിയാണ് തമന്നയെ തങ്ങളുടെ ചിത്രത്തിലെ നായികയാക്കുന്നത്.കോടികള്‍ എറിഞ്ഞ് കോടാനുകോടികള്‍ വാരുന്ന തന്ത്രം തന്നെ.യൂത്തന്മാര്ക്ക് ഏറ്റവും ഇഷ്ടമുള്ള പത്ത് നടിമാരെ എടുത്താല്‍ അതില്‍ ഒന്ന് തമന്നയായിരിക്കും.അവര്‍ തന്റെ സൗന്ദര്യം നിലനിര്‍ത്താന്‍ വേണ്ടി കളിച്ചുകൂട്ടുന്ന കസര്‍ത്തുകളുടെ വീഡിയോയാണ് വൈറലായിരിക്കുന്നത്.ഇന്‍സ്റ്റഗ്രാമിലൂടെയാണ് വര്‍ക്കൗട്ടിന് മുമ്പുള്ളതും ശേഷമുള്ളതുമായ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്.
ബ്രാലെറ്റും ട്രാക്ക്സൂട്ടും ധരിച്ചാണ് വ്യായാമം.മുടി ഉച്ചിയിലേക്ക്
കൊണ്ട കെട്ടി വെച്ചിട്ടുണ്ട്.സ്ലോ ആന്റ് സ്റ്റഡി,കീപ് ഗോയിങ്,പോസ്റ്റ് വര്‍ക്കൗട്ട് ഗോ എന്നാണ് ഫോട്ടോസിന് കൊടുത്തിരിക്കുന്ന
ക്യാപ്ഷന്‍.കാഠിന്യം നിറഞ്ഞ വ്യായാമ മുറകള്‍ക്കൊപ്പം ഏറ്റവും
ഇഷ്ടം നിറഞ്ഞ ഭക്ഷണങ്ങള്‍ കൂടി തമന്ന ഒഴിവാക്കിയാണ് തന്റെ
ശരീര സൗന്ദര്യം നിലനിര്‍ത്തുന്നത്.ഭക്ഷണ ക്രമീകരണത്തിനുള്ള
പ്രധാന കാരണം ഇടക്ക് ആരാധകര്‍ തടിച്ചിയെന്ന് വിശേഷിപ്പിച്ചിരുന്നു.അതോടെ മൊത്തം ക്രമീകരണങ്ങള്‍ മാറ്റി.അതോടെ ഫിറ്റ്നെസ് ഐക്കണ്‍ എന്ന് മാറ്റി വിളിപ്പിച്ചിരിക്കുകയാണ് തന്നെ വിമര്ശിപ്പിച്ചവരെ കൊണ്ട്.മാത്രമല്ല ക്യൂന്‍ എന്ന കമന്റുകളും നിറയുന്നുണ്ട്.
ഫിലീം കോര്‍ട്ട്.