നടി അനശ്വര കുട്ടി താരമല്ല… ഉദ്ഘാടനത്തിന് എത്തിയപ്പോ കണ്ടില്ലേ ജനം ഒഴുകി വന്നത്…

പുതിയ വസ്ത്രാലയമോ സ്വര്‍ണ്ണ കടയോ മറ്റു ഷോപ്പുകളോ ഉദ്ഘാടനം ചെയ്യാന്‍ വേണ്ടി സിനിമ-സീരിയല്‍ താരങ്ങള്‍ എത്തുന്നത് മിക്കപ്പോഴും നമ്മള് കണ്ടിട്ടുള്ള കാഴ്ചയാണ്. കടയുടമകള്‍ തങ്ങളുടെ സ്ഥാപനത്തിന്റെ പേര് തുടക്കത്തില്‍ തന്നെ ആ സ്ഥലത്ത് ശ്രദ്ധനേടാന്‍ വേണ്ടിയാണ് താരങ്ങളെ കൊണ്ടുവരുന്നത്. സൂപ്പര്‍സ്റ്റാറുകള്‍ മുതല്‍ സാധാരണ താരങ്ങള്‍ വരെ ഇത്തരം ചടങ്ങുകളില്‍ പങ്കെടുക്കാറുണ്ട്.
ചിലപ്പോള്‍ സൗഹൃദത്തിന്റെ പേരില്‍ പങ്കെടുക്കുമ്പോള്‍ ചിലപ്പോള്‍ താരങ്ങള്‍ പണം വാങ്ങി തന്നെ ഉദ്ഘാടനം ചെയ്യാറുണ്ട്. ഈ കഴിഞ്ഞ ദിവസമായി കേരളത്തില്‍ അങ്ങോളമിങ്ങോളം ഔട്ട് ലെറ്റുകളുള്ള ‘ഫ്രൂട്ട് ബേ’ എന്ന ജ്യൂസ് ഷോപ്പിന്റെ തങ്ങളുടെ ഇരുപത്തിയൊന്നാമാതെ ഔട്ട് ലെറ്റ് കോട്ടക്കലില്‍ ഉദ്ഘാടനം ചെയ്തത്. നടി അനശ്വര രാജനാണ്.
ഇതിന്റെ ചിത്രങ്ങളും വീഡിയോസുമാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ ശ്രദ്ധനേടുന്നത്. താരത്തിനെ കാണാന്‍ വന്‍ ജനപ്രവാഹമായിരുന്നു എത്തിയിരുന്നത്. കാറില്‍ വന്നിറങ്ങിയ അനശ്വര വളരെ പ്രയാസപ്പെട്ടാണ് കടയുടെ അടുത്തേക്ക് പോയത്. ഉദ്ഘാടനത്തിന് ശേഷം അനശ്വര ഫ്രൂട്ട് ബേ സ്പെഷ്യല്‍ ജ്യൂസായ ഷോട്സും കുടിച്ചിട്ടാണ് തിരിച്ചുപോയത്.
വൈറ്റ് ടോപ്പും അതിന് ചേരുന്ന ഫ്രോക്കും ധരിച്ചാണ് ചടങ്ങിന് അനശ്വര എത്തിയത്. പൊളി ലുക്കാണെന്നാണ് ആരാധകര്‍ പറയുന്നത്. സൂപ്പര്‍ ശരണ്യയാണ് അനശ്വരയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. തിയേറ്ററുകളില്‍ വിജയകരമായ പ്രദര്‍ശനം തുടരുകയാണ് സിനിമ. ജോണ്‍ എബ്രഹാം നിര്‍മ്മിക്കുന്ന മൈക്ക് എന്ന സിനിമയാണ് അനശ്വരയുടെ അടുത്ത ചിത്രം.FC