നടി അന്‍സി കബീര്‍ വാഹനാപകടത്തില്‍ മരിച്ചു, വിവരമറിഞ്ഞ മാതാവ് കുഴഞ്ഞുവീണു നില ഗുരുതരം
വേദനിപ്പിക്കുന്ന ഒരു വാര്ത്തകൂടിയിതാ മുന്‍ മിസ് കേരള അന്‍സി കബീര്‍ വാഹനാപകടത്തില്‍ മരിച്ച വിവരമറിഞ്ഞ അമ്മ റസീനകുഴഞ്ഞു വീണു. റസീനയുടെ നില അതീവ ഗുരുതരാവസ്ഥയിലാണ് ഇവരെ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പിതാവ് കബീര്‍ വിദേശത്താണ്. ആറ്റിങ്ങല്‍ ആലങ്കോട്, പാലാകോണം അന്‍സി കൊട്ടേജിലാണ് അന്‍സിയും മാതാവും താമസിച്ചിരുന്നത്. അന്‍സിയുടെ പോസ്റ്റ്മാര്‍ട്ടം നടപടിക്കായി ബന്ധുക്കള്‍ കൊച്ചിയിലേക്ക് തിരിച്ചിട്ടുണ്ട്. കബീര്‍- റസീന ദമ്പതികളുടെ ഏകമകളാണ് മിസ് കേരള വിജയിയായ അന്‍സി കബീര്‍. തിങ്കളാഴ്ച പുലര്‍ച്ചെയാണ് മുന്‍ മിസ് കേരള അന്‍സി കബീര്‍, മിസ് കേരള റണ്ണറപ്പ് അഞ്ജന ഷാജന് എന്നിവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ബൈക്കില്‍ ഇടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞത്. സംഭവ സ്ഥലത്തുവച്ചു തന്നെ ഇരുവരും മരിച്ചു. നാലുപേരാണ് ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിലുണ്ടായിരുന്നത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേരില്‍ ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവര്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അന്‍സി കബീറിന് 25 വയസായിരുന്നു, അഞ്ജന ഷാജന് 26 വയസും, പ്രതീക്ഷിക്കാത്ത മരണത്തില്‍ നടുങ്ങിയിരിക്കുകയാണ് ഫാഷന്‍ ലോകം, അഭിനയലോകം സ്വപ്നം കണ്ട് വെച്ച താരത്തിന് ഇങ്ങനെ ഒരു വിധി ദൈവം കൊടുക്കുമെന്ന് ആരും കരുതിയില്ല, മകള്‍ മാത്രമായിരുന്നില്ല റസീനക്ക് അന്‍സി… എല്ലാമെല്ലാമായ ഇനിയില്ലെന്നു എങ്ങനെ അവര്‍ വിശ്വസിക്കും… അതിനുള്ള കരുത്തു ദൈവം കൊടുക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാം.. അന്‍സിക്കും, അഞ്ജനക്കും ആദരാഞ്ജലികള്‍ FC