നടി ഇഷാനി ഇതാ വെള്ളത്തില്‍ – ഒരു യാത്രക്കിടെയാണ് ഇങ്ങനെയെല്ലാം.
കൊറോണ വൈറസിനെ പേടിച്ച് വീടിനുള്ളില്‍ സുരക്ഷിതരായി കഴിയുകയാണ് എല്ലാവരും.ഈ ലോക്ക് ഡൗണ്‍ കാലത്ത് മിക്കവരും പഴയകാല യാത്രകളും ഓര്‍മ്മകളും വീട്ടുകാരുമായി പങ്കുവെച്ച് ദിവസങ്ങള്‍ തള്ളി നീക്കുകയാണ് സെലിബ്രിറ്റികളടക്കമുള്ളവര്‍ പഴയ യാത്രാചിത്രങ്ങള്‍ സമൂഹമാധ്യമങ്ങില്‍ പങ്കുവെച്ചും യാത്രയുടെ നല്ല നിമിഷങ്ങള്‍ ഓര്‍ത്തെടുക്കുകയാണ്.പ്രേക്ഷകരുടെ പ്രിയതാരം ഇഷാനി കൃഷ്ണയും മാലിദ്വീപിലെ പഴയ യാത്രാ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ്.യാത്രകള്‍ ചെയ്യാന്‍ പറ്റാത്ത സാഹചര്യമാണെങ്കില്ലും വ്ളോഗിങും സോഷ്യല്‍ മീഡിയ സ്ക്രിപ്റ്റുകളുമൊക്കെയായി ഓണ്‍ ലൈനില്‍ വളരെ സജീവമാണ് മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയായ അഹാനകൃഷ്ണയും സഹോദരിമാരും.
2020 ജനുവരിയിലാണ് ഇഷാനിയും അഹാനയും സഹോദരിമാരും ഇവരുടെ അടുത്ത സുഹൃത്ത് റിയയും ചേര്‍ന്ന് മാലിദ്വീപ് യാത്ര നടത്തിയത്.ഇഷാനിയും കൂട്ടരും ശരിക്കും ആസ്വദിച്ച ഒരു യാത്ര.ഏറെകാലമായുള്ള അവരുടെ സ്വപ്നമായിരുന്നു അത്.മാലിദ്വീപിലെ കുറുമ്പ സ്റ്റാര്‍ റിസോര്‍ട്ടിലായിരുന്നു യാത്രാ ദിനങ്ങളിലെ താമസം.നോര്‍ത്ത് മാലി അറ്റോളിയിലുള്ള ഈ റിസോര്‍ട്ട് സ്പായും രണ്ട് ഔട്ട് ഡോര്‍ സ്വിമിങ് പൂളുകളും,മിനിബാറുകളും,ടെന്നീസ് സ്കോട്ടും,ഫിറ്റ്നെസ് സെന്ററുകളുമൊക്കെയുള്ള ലഗ്ഷറി റിസോര്‍ട്ടാണിത്. ഇവിടെക്ക് കൂട്ടികൊണ്ട് വരാനായി റിസോര്‍ട്ട് അയച്ച ബോട്ടിലെ യാത്രയാണ് ഈ വീഡിയോയില്‍ ആദ്യം ഉള്ളത്.10 മിനുട്ട് ബോട്ട് യാത്രക്ക് ശേഷമാണ് റിസോര്‍ട്ടില്‍ എത്തിച്ചേരാനാകുക.താന്‍ ഇതുവരെ താമസിച്ചിട്ടുള്ളതില്‍ ഏറ്റവും അടിപൊളി റൂമെന്നാണ് അഹാനയും കൂട്ടരും ഈ റിസോര്ട്ടിനെകുറിച്ച് പറയുന്നത്.
ഫിലീം കോര്‍ട്ട്.