നടി കൃഷ്ണ പ്രഭക്ക് ലോട്ടറിയടിച്ചു-കാത്തിരുന്നാല്‍ ഫലം ഉറപ്പ്.
അവര്‍ തന്നെയാണ് പറഞ്ഞത് അടിച്ചത് ലോട്ടറിയാണെന്ന്.അതെ
കണ്ടവര്ക്കെല്ലാവര്ക്കും അത് തന്നെയാണ് തോന്നിയത്.അടിച്ചത്
ലോട്ടറി തന്നെയാണെന്ന്.നമ്മള് അഭിനയിക്കുന്ന കഥാപാത്രത്തിന്റെ
നീളത്തിലല്ല കാര്യം ആ കഥാപാത്രത്തിന്റെ ശക്തിയാണെല്ലാം.അത്
തെളിയിച്ചിരിക്കുകയാണ് നടി കൃഷ്ണ പ്രഭ.വെറും മൂന്നേമൂന്ന് സീനിലൂടെ ദൃശ്യം രണ്ടാം ഭാഗം കണ്ട ആരും മറക്കില്ല കൃഷ്ണ പ്രഭയെ.കാരണം ജിത്തു ജോസഫ് വളരെ ആത്മ വിശ്വാസത്തോടെയാണ് കോമഡി ആര്‍ട്ടിസ്റ്റായി സ്റ്റേജ് ആര്‍ട്ടിസ്റ്റായ കൃഷ്ണപ്രഭയെ മേരി എന്ന കഥാപാത്രത്തെ ഏല്പിക്കുന്നത്.ജോസ് ജോര്‍ജ്ജ് എന്ന സ്വന്തം ആങ്ങളയെ കൊന്ന അജിത്ത് കൂത്താട്ട് കുളത്തിന്റെ ഭാര്യ മേരിയായി ഒരുപാട് ഇമോഷണല്‍ സീനുകളിലൂടെയാണ് കൃഷ്ണ പ്രഭ കടന്ന് പോകുന്നത്.
ജിത്തു ജോസഫ് തന്റെ ചിത്രങ്ങളില്‍ എന്നും സ്റ്റേജ് ഷോ കലാകാരന്മാര്ക്ക് അവസരം നല്‍കാറുണ്ട്.ദൃശ്യം ഒന്നാം ഭാഗത്തില്‍ വലിയ റോള്‍ കൈകാര്യം ചെയ്യാന്‍ കലാഭവന്‍ ഷാജോണിനെ,മെമ്മറീസില്‍ sp ശ്രീകുമാറിനെ,ഇപ്പോഴിത ദൃശ്യം രണ്ടാം ഭാഗത്തില്‍ കൃഷ്ണ പ്രഭ അജിത്ത് കൂത്താട്ടുകുളം,അയല്‍വാസി സരിതയുടെ ഭര്‍ത്താവായ
സാബുവിനെ അവതരിപ്പിച്ച സുമേഷ് ചന്ദ്രന് തഹസില്‍ദാറുടെ
വേഷത്തില്‍ രാജേഷ് പറവൂര്‍ തുടങ്ങിയ താരങ്ങള്‍.അതെ എല്ലാത്തിനും അതിന്റെതായ സമയമുണ്ട്.കിട്ടിയ വേഷങ്ങള്‍ ലോട്ടറി തന്നെ ഇന്ത്യക്കകത്തും പുറത്തും വിസ്മയമായ ദൃശ്യത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞ ഓരോ താരങ്ങള്‍ക്കും ലോട്ടറി തന്നെയാണ്
ഒന്നാന്തരം ലോട്ടറി.
എല്ലാവര്ക്കും ഇനിയും മികച്ച അവസരങ്ങള്‍ കിട്ടട്ടെ എന്ന് ആശംസിക്കുന്നു.
ഫിലീം കോര്‍ട്ട്.