നടി ചന്ദ്ര ലക്ഷ്മണ് കല്യാണം കഴിഞ്ഞ് മൂന്നാമത്തെ ദിവസം തന്നെ പോയി, ടോഷും….

സ്വന്തം സുജാത എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരരായി മാറിയ ടോഷ് ക്രിസ്റ്റിയും ചന്ദ്ര ലക്ഷ്മണും വിവാഹിതരായത് കഴിഞ്ഞ ദിവസമാണ്.
സീരിയല്‍ ലൊക്കേഷനില്‍ നിന്ന് കണ്ട് ഇഷ്ട്ടത്തിലായ ഇരുവരും വീട്ടുകാരുടെ സമ്മതത്തോടെ വലിയ ആഘോഷമായി തന്നെ വിവാഹം നടത്തി. സോഷ്യല്‍ മീഡിയ പേജുകളില്‍ രണ്ടാളുടെയും വിവാഹ ചിത്രങ്ങള്‍ വൈറലാവുകയും ചെയ്തു. ഇപ്പോഴിതാ വിവാഹം കഴിഞ്ഞ് മൂന്ന് ദിവസത്തിനുള്ളില്‍ ചന്ദ്രയും ടോഷും അഭിനയത്തിലേക്ക് മടങ്ങി എത്തിയിരിക്കുകയാണ്. ടോഷിന്റെ യൂട്യുബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയിലാണ് പുതിയ വിശേഷങ്ങള്‍ താരങ്ങള്‍ പറയുന്നത്.’ രാവിലെ എഴുന്നേറ്റ് തിരി കത്തിച്ച് രണ്ടാളും ദൈവങ്ങളുടെ മുന്നില്‍ നിന്ന് പ്രാര്‍ഥിച്ചതിന് ശേഷമാണ് ലൊക്കേഷനിലേക്ക് ഇറങ്ങുന്നത്. വഴിയിലുടനീളം ഓരോ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെച്ചിരുന്നു. ശേഷം സ്വന്തം സുജാതയുടെ ലൊക്കേഷനില്‍ എത്തിയതിന് ശേഷമാണ് പറയാനുണ്ടെന്ന് പറഞ്ഞ കാര്യത്തെ കുറിച്ച് സൂചിപ്പിച്ചത്. ‘ഇതിന് മുന്‍പ് ഞങ്ങള്‍ ഒരുമിച്ച് വന്ന വീഡിയോയില്‍ കല്യാണത്തിന്റെ ഡേറ്റിനെ കുറിച്ചുള്ള കാര്യങ്ങളായിരുന്നു പറഞ്ഞത്. അതിന് ശേഷം വെഡിങ്ങ് വീഡിയോസും പങ്കുവെച്ചിരുന്നു.
ഇപ്പോള്‍ വന്നത് മനസില്‍ നിന്നുള്ള നന്ദി അറിയിക്കാനാണ്. കല്യാണത്തെ കുറിച്ച് നിങ്ങളെ അറിയിച്ചത് മുതല്‍ നിങ്ങളെല്ലാവരുടെയും സ്നേഹവും ആശംസകളും ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നു. ഇപ്പോള്‍ കല്യാണം കഴിഞ്ഞിട്ടും അതിന് താഴെ വരുന്ന കമന്റുകളില്‍ ഞങ്ങള്‍ ഹാപ്പിയാണ്. നിങ്ങള്‍ ഞങ്ങള്‍ക്ക് തന്ന കട്ടസപ്പോര്‍ട്ടിന് നന്ദി പറയുകയാണെന്ന് ടോഷ് പറഞ്ഞു. പിന്നാലെ ഇന്‍സ്റ്റാഗ്രാമിലും ഫേസ്ബുക്കിലൂടെയുമായി മെസേജുകളിലൂടെ ഒരുപാട് സ്നേഹം ഞങ്ങള്‍ക്ക് കിട്ടിയിരുന്നു. ഞങ്ങള്‍ വിവാഹം ആഘോഷിച്ചപ്പോള്‍ നിങ്ങള്‍ ഞങ്ങളെ ആഘോഷിച്ചു. അതിന് പ്രത്യേക നന്ദിയെന്ന് ചന്ദ്ര പറയുന്നു.കല്യാണം കഴിഞ്ഞ് മൂന്നാമത്തെ ദിവസം തന്നെ സ്വന്തം സുജാതയുടെ ലൊക്കേഷനില്‍ വന്ന് ജോയിന്‍ ചെയ്തിരിക്കുകയാണ്. അതൊരു ജാഡ അല്ല, സത്യമാണ്. കല്യാണം കഴിക്കാന്‍ പോലും സമയം ഉണ്ടായിരുന്നില്ലേ എന്ന് ഞങ്ങളുടെ ഏതോ ഒരു വീഡിയോയില്‍ കമന്റ് വന്നിരുന്നു. അങ്ങനെയല്ല, അതിന്റെ അര്‍ഥം.
സീരിയല്‍ എല്ലാ ദിവസവും കാണിച്ച് കൊണ്ടിരിക്കുന്നതാണ്. ഞങ്ങളുടെ കല്യാണമാണെന്ന് പറഞ്ഞ് അത് നിര്‍ത്തി വെക്കേണ്ട ആവശ്യമില്ല. ഷോ പോയി കൊണ്ടേ ഇരിക്കണം. അതിന്റെ ഭാഗമായിട്ട് നില്ക്കുന്നു എന്നേയുള്ളു. അല്ലാതെ കല്യാണം കഴിക്കാന്‍ നേരമില്ലാത്തത് കൊണ്ടല്ല. സ്വന്തം സുജാതയുടെ ലൊക്കേഷനില്‍ നിന്ന് ഇഷ്ടം പോലെ സപ്പോര്‍ട്ട് ഉണ്ടായിരുന്നു. എല്ലാവരും ഒത്തിരി സ്നേഹം തന്നിട്ടുണ്ട്. അതുപോലെ ഞങ്ങളും തിരിച്ച് സ്നേഹം അവര്‍ക്ക് കൊടുക്കുകയാണ്. അതില്‍ കൂടുതല്‍ ജാഡ ഒന്നുമില്ലെന്നും ടോഷും ചന്ദ്രയും പറയുന്നു. വല്ലാത്ത ആത്മാര്‍ത്ഥത വല്ലാത്ത സ്നേഹം ഇതെല്ലാം മരണം വരെ ഉണ്ടാകട്ടെ എന്നാശംസിക്കുന്നു FC