നടി ജയന്തിയും മരണത്തിന്റെ വഴിയെ പോയി അഞ്ഞൂറ് സിനിമകളില്‍ അഭിനയിച്ചു. ദു:ഖത്തില്‍.
അഭിനയിച്ചത് അഞ്ച് ഭാഷകളില്‍ അഞ്ച് ഭാഷകളിലായി അഞ്ഞൂറിലേറെ സിനിമകള്‍ ഈ സിനിമകളിലെ പുഞ്ചിരിയും കണ്ണീരും കോപവുമായിരിക്കും ഇനി കാണാന്‍ ബാക്കി ഉണ്ടാകുക.ഇഷ്ട നടി ജയന്തിയും മരണപ്പെട്ടിരിക്കുന്നു.വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് അവര്‍ 76മത്തെ വയസ്സില്‍ ഈ മനോഹര ലോകത്ത് നിന്ന് വിടവാങ്ങി.തെലുങ്ക് മലയാളം തമിഴ് കന്നട ഹിന്ദി എന്നീ ഭാഷകളിലാണ് അഭിനയിച്ചത്.1963ല്‍ ജേനു ഗൂടു എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് വന്നത്.അവരഭിനയിക്കാത്ത സൂപ്പര്‍ സ്റ്റാറുകളായ നടന്ന്മാരില്ല.എം ടി രാമറാവു,എം ജി ആര്,രാജ് കുമാര്‍,രജനി കാന്ത്,ജയന്,പ്രേം നസീര്‍ തുടങ്ങിയവര്‍ക്കൊപ്പം അഭിനയിച്ച ജയന്തി മലയാളത്തില്‍ പാലാട്ടു കോമന്,കാട്ടു പൂക്കള്‍,കളിയോടം,ലക്ഷപ്രഭു,കറുത്ത പൗര്‍ണ്ണമി,വിലക്കപ്പെട്ട കനി എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയം കവരാന്‍ ജയന്തിക്ക് കഴിഞ്ഞു.7 തവണയാണ് മികച്ച നടിക്കുള്ള കര്‍ണ്ണാടക സര്‍ക്കാറിന്റെ പുരസ്കാരം ജയന്തി സ്വന്തമാക്കിയത്.രണ്ട് തവണ ഫിലീം ഫെയര്‍ പുരസ്കാരവും സ്വന്തമാക്കി.
കന്നടയില്‍ ജയന്തി അറിയപ്പെടുന്നത് അഭിനയത്തിന്റെ ദേവത എന്നാണ്.ആദരാഞ്ജലികള്‍ അര്‍പ്പിച്ച് കൊണ്ട്…..
ഫിലീം കോര്‍ട്ട്.