നടി നവ്യയും വാങ്ങി അരക്കോടിയുടെ മിനി കൂപ്പര്‍ ഒന്ന്… താര സുന്ദരിയുടെ ആഗ്രഹം…….
പഠിച്ചത് കലയാണ് അതുകൊണ്ടു തന്നെ തത്കാലം ഒന്ന് മാറി നിന്നാലും മറന്നൊന്നും പോകില്ല. ചിലപ്പോള്‍ ആരാധകര്‍ തന്നെ മറന്നാലോ എന്ന് കരുതി നവമാധ്യമങ്ങളില്‍ നവ്യാനായര്‍ സജീവമായിത്തന്നെയുണ്ട്. പുതിയ സാരിവാങ്ങിയാലും, നൃത്തത്തിന്റെ ചുവടൊന്നു മാറ്റിയാലും, ആണ്ടില്‍ വരുന്ന പിറന്നാളിന് മുറിക്കുന്ന കേക്കായാലും, എന്തിന് അമ്പലത്തില്‍ പോയാല്‍ വരെ അതിന്റെ വിശേഷങ്ങള്‍ താരം പോസ്റ്റുചെയ്യും, വിവാഹശേഷം സിനിമയില്‍ അത്ര സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായി നില്ക്കുന്ന താരമാണ് നവ്യ നായര്‍.
മലയാള സിനിമാ ആരാധകര്‍ക്ക് ഒരുപിടി നല്ല കഥാപാത്രങ്ങള്‍ സമ്മാനിച്ചാണ് നവ്യ വിവാഹത്തോടെ അഭിനയരംഗം വിട്ടതെങ്കിലും, ടെലിവിഷന്‍ ഷോകളിലും മറ്റും സജീവമാണ് നവ്യ ഇപ്പോള്‍. തന്റെ ജിവിതത്തിലെ പല സംഭവങ്ങളും നവ്യ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്.
പുതിയ കാറിന്റെ വിശേഷങ്ങളാണ് നവ്യ ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്. മിനിയുടെ കണ്ട്രിമാന് കാര്‍ ആണ് നവ്യ വാങ്ങിയത്. കാറിന്റെ ചിത്രങ്ങള്‍ നവ്യ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. 40 ലക്ഷത്തിന് മുകളിലാണ് ഇന്ത്യയില്‍ മിനി കണ്ട്രിമാന് കാറുകളുടെ വില. ഫൈവ് സീറ്റര്‍ ആയ കാറിന് 1998 സിസി എന്‍ജിനാണുള്ളത്. ”കൂപ്പര്‍ കണ്ട്രിമാന്, ദൈവത്തിന്റെ അനുഗ്രഹം,” എന്ന അടിക്കുറിപ്പോട് കൂടിയാണ് നവ്യ കാറിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചത്.
നീണ്ടൊരു ഇടവേളയ്ക്കുശേഷം വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കു മടങ്ങിയെത്താന്‍ ഒരുങ്ങുകയാണ് നവ്യ നായര്‍. വി. കെ. പ്രകാശ് ആണ് ഒരുത്തീ സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ വളരെ വ്യത്യസ്തമായ കഥാപാത്രത്തെയാണ് നവ്യ അവതരിപ്പിക്കുന്നത്. നല്ലൊരു മടങ്ങിവരവാകട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു FC