നടി പറയുന്നു ഇനി ഒളിച്ച് വെച്ചിട്ട് എന്താ-19ാംമത്തെ വയസ്സില്‍ ബലാത്സംഗത്തിന് ഇരയായി ഗര്‍ഭിണിയുമായി.
19ാംമത്തെ വയസ്സില്‍ കരിയറിന്റെ തുടക്ക കാലത്ത് ബലാത്സംഗത്തിന് ഇരയായി ഗര്‍ഭിണിയായതിന്റെ മാനസിക ആഘാതം വര്‍ഷങ്ങള്‍ക്കിപ്പുറവും തന്നെ വിടാതെ പിന്തുടരുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് പ്രശസ്ത അമേരിക്കന്‍ ഗായിക ലേഡിഗാഗ രംഗത്ത്.
സംഗീത ലോകത്തേക്ക് ചുവട് വെച്ച് തുടങ്ങിയ സമയത്ത് ഒരു നിര്‍മ്മാതാവാണ് തന്നെ ബലാത്സംഗത്തിന് ഇരയാക്കിയതെന്നാണ് ഗാഗ പറയുന്നത്.ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഗാഗയുടെ തുറന്ന് പറച്ചില്-എനിക്കന്ന് 19 വയസ്സായിരുന്നു.സംഗീത ലോകത്ത് പ്രവര്‍ത്തിച്ച് വരുന്ന സമയം.തുണി അഴിക്കാനാണ് ഒരു നിര്‍മ്മാതാവ് എന്നോട് ആവശ്യപ്പെട്ടത്.പറ്റില്ലെന്നും പറഞ്ഞ് ഞാന്‍ അവിടെ നിന്നും പോയി.അവരെന്നോട് പറഞ്ഞു എന്റെ സംഗീതം നശിപ്പിക്കുമെന്ന് വീണ്ടും വീണ്ടും അവര്‍ ഇതെന്നോട് ആവശ്യപ്പെട്ട്കൊണ്ടേയിരുന്നു.ഞാന്‍ ആകെ മരവിച്ച അവസ്ഥയിലായിരുന്നു എനിക്ക് ഒന്നും ഓര്‍ക്കാന്‍ കഴിയുന്നില്ല.തന്നെ ബലാത്സംഗത്തിനിരയാക്കിയ വ്യക്തിയുടെ പേര് 35 കാരിയായ ഗാഗ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.ആ വ്യക്തിയെ ഒരിക്കല്‍ കൂടി കാണാന്‍ പോലും താന്‍ ഇഷ്ടപ്പെടുന്നില്ലെന്നും അതിനാല്‍ തന്നെ ആ പേര് താന്‍ ഇനിയും സമൂഹത്തിന് മുമ്പില്‍ നിന്നും മറച്ചുവെക്കുമെന്നും ഗാഗ അറിയിച്ചു.
ഗര്‍ഭിണിയായ തന്നെ ആ നിര്‍മ്മാതാവ് തന്റെ മാതാപിതാക്കളുടെ അടുത്ത് ഉപേക്ഷിച്ച് പോയി.മാസങ്ങളോളം താന്‍ സ്റ്റുഡിയോയില്‍ അടച്ചിരുന്നു.ഈ സംഭവമുണ്ടായി വര്‍ഷങ്ങള്‍ക്കിപ്പുറമാണ് മാനസികമായി തകര്‍ന്ന് പോകുന്ന അവസ്ഥയിലേക്ക് താന്‍ എത്തിയത്.ആശുപത്രിയില്‍ തന്നെ എത്തിച്ചുവെന്നും അവിടെ നിന്നാണ് തനിക്ക് പോസ്റ്റ് ട്രുമാറ്റിക് സ്ട്രെസ് ഡിസോര്‍ഡര്‍ ആണെന്ന് തിരിച്ചറിയുന്നതെന്നും തന്റെ മാനസിക നില തകര്‍ന്ന് വര്‍ഷങ്ങളോളം താന്‍ ആ പഴയ പെണ്‍കുട്ടി ആയിരുന്നില്ലെന്നും ഗാഗ വ്യക്തമാക്കി.നിങ്ങള്‍ പോകുന്നിടത്തെല്ലാം ഒരു കറുത്ത മേഘം നിങ്ങളെ പിന്തുടരുകയും ജീവിച്ചിരിക്കാന്‍ യോഗ്യത ഇല്ലാത്തവളാണ് നീ എന്ന് ഓര്‍മ്മിപ്പിക്കുകയും മരിക്കുകയാണ് നല്ലത് എന്ന് പറയുകയും ചെയ്യുന്ന അവസ്ഥയാണ് താന്‍ അക്കാലത്തെ മാനസിക നിലയെ കാണുന്നതെന്ന് ഗാഗ വെളിപ്പെടുത്തി.ആ മാനസിക നിലയില്‍ നിന്ന് രക്ഷ നേടാന്‍ രണ്ടര വര്‍ഷത്തോളം തെറാപ്പി ചെയ്യേണ്ടി വന്നെന്നും അവിചാരിതമായി മനസ്സിലേക്ക് വീണ്ടും എത്തുന്ന ഓര്‍മ്മയുടെ നടുക്കത്തില്‍ പിന്നീടും പെട്ട് പോയിട്ടുണ്ടെന്നും ഗാഗ വ്യക്തമാക്കി.സഹാനുഭൂതി പിടിച്ച് പറ്റാനല്ല ഈ തുറന്ന് പറച്ചിലെന്നും മറ്റുള്ളവരില്‍ സഹാനുഭൂതി ഉണ്ടാക്കാനാണെന്നും ഗാഗ പറയുന്നു.മറ്റാരോടെങ്കിലും നിങ്ങളുടെ ഹൃദയം തുറക്കൂ കാരണം ഞാന്‍ നിങ്ങളോട് പറയുന്നു ഞാന്‍ ഇതിലൂടെ കടന്ന് പോയതാണെന്നും ആളുകള്‍ക്ക് സഹായം ആവശ്യമാണെന്നും ഗാഗ വ്യക്തമാക്കി.
ഫിലീം കോര്‍ട്ട്.