നടി മഞ്ജു വിവാഹമോചിത അതിനു പിന്നില്‍ നടന്നത് –
സഹികെട്ട് മഞ്ജു തന്നെയിതാ – ബിഗ്ബോസിന്റെ രണ്ടാം സീസണില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം താന്‍ നേരിട്ട ആക്രമണങ്ങളെ കുറിച്ച് നടി മഞ്ജു പത്രോസ്.താനും ഭര്‍ത്താവും തമ്മില്‍ ഡിവോര്‍സ് ആയി എന്ന തരത്തിലായിരുന്നു സൈബര്‍ ആക്രമണങ്ങള്‍.എന്നാല്‍ ഇതെല്ലാം അടിസ്ഥാന രഹിതമാണ്.നടി അനു ജോസഫിന്റെ യൂടൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് സൈബര്‍ ആക്രമണത്തിനുള്ള മറുപടികള്‍ നടി നല്‍കിയത്.ഭര്‍ത്താവ് സുനിച്ചനുമായി ഒരു പ്രശ്നവുമില്ല.ഞങ്ങള്‍ ഇപ്പോഴും സന്തോഷത്തോടെയാണ് കഴിയുന്നത്.സീരിയലില്‍ മാത്രമല്ല എന്നും എന്തെങ്കിലും തരത്തിലുള്ള ചെറിയ ചെറിയ വിവാദങ്ങള്‍ ഇങ്ങനെ വന്ന്കൊണ്ടേയിരിക്കാറുണ്ട്.ഇടക്ക് വെച്ച് ഡിവോര്സായെന്ന വാര്‍ത്ത വരെ കണ്ടിരുന്നു.ഡിവോര്സായി എന്നൊന്നും ഞാനല്ല പറയുന്നത്.ഞാന്‍ ഒരിടത്തും വിവാഹമോചനം നേടി എന്ന് പറഞ്ഞിട്ടില്ല.ഞാന്‍ അങ്ങനെ സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടില്ല.അങ്ങനെ കരുതാത്തൊരു കാര്യം എങ്ങനെയാണ് പറയാന്‍ സാധിക്കുക.എന്റെ പേര് മഞ്ജു പത്രോസ് എന്നാണ് അതാണ് പ്രധാനമായും പ്രശ്നമുണ്ടാകാന്‍ കാരണം.കല്ല്യാണം കഴിഞ്ഞിട്ടും എന്റെ പേര് മാറ്റാനൊന്നും ഞാന്‍ പോയിട്ടില്ല.എല്ലാ ഒഫീഷ്യല്‍ റെക്കോര്‍ഡുകളിലും എന്റെ പേര് മഞ്ജു പത്രോസ് എന്നാണ് ഉള്ളത്.മഞ്ജു സുനിച്ചന് എന്നുള്ളത് പിന്നീട് വന്ന പേരാണ്.വെറുതെ അല്ല ഭാര്യ എന്ന പരിപാടിയാണ് അതിന് കാരണം.അതിലൂടെയാണ് ആളുകള്‍ അങ്ങനെ വിളിച്ചു തുടങ്ങിയത്.
നമ്മളെ ഇഷ്ടപ്പെടുന്നവര്‍ സുനിച്ചന്റെ മഞ്ജുവല്ലെ,മഞ്ജുസുനിച്ചനാണ് എന്നൊക്കെ വിളിക്കാന്‍ തുടങ്ങി.അത് അങ്ങനെയാണ് സ്ഥിരമായത്.റെക്കോര്ഡിലൊന്നും ഞാന്‍ അത് അങ്ങനെ ആക്കിയിട്ടില്ല.സുനിച്ചന് എവിടെ എന്നുള്ളതാണ് പ്രശ്നം.എന്നെ സുനുച്ചന്റെ കൂടെ കണ്ടില്ലെങ്കിലും കടുത്ത പ്രശ്നം തുടങ്ങുകയായി.സുനിച്ചന് ഷാര്‍ജയിലാണ് അതുകൊണ്ട് എപ്പോഴും എന്റെ കൂടെ ഉണ്ടാവില്ല.സുനിച്ചന് അടുത്തില്ലാതെ എങ്ങനെ ഞാന്‍ പുള്ളിയുടെ കൂടെയുള്ള ഫോട്ടോ ഇടുമെന്നാണ് ചോദിക്കാനുള്ളത്.ഒരിക്കല്‍ സുനിച്ചന് വന്നപ്പോള്‍ ഞങ്ങള്‍ രണ്ട് പേരും ഒന്നിച്ചുള്ളൊരു സെല്‍ഫി എടുത്ത് ഇട്ടിരുന്നു.ആ സെല്‍ഫി എടുത്തിട്ടപ്പോഴായി അടുത്ത പ്രശ്നം.ഞാന്‍ ഭയങ്കരമായി ചിരിക്കുന്ന ആളാണ്. സുനിച്ചനാണെങ്കില് പല്ല്പോലും കാണിക്കാതെയാണ് ചിരിക്കുക.ആ ഫോട്ടോ ഇട്ടതിനും എനിക്ക് കുറ്റമായിരുന്നു.ഈ മനുഷ്യന്റെ മുഖം കണ്ടാലറിയാം ദു:ഖമാണ് എന്നൊക്കെയാണ് കമന്റ്.ചേച്ചി അദ്ദേഹത്തിന് കൂടി ചിരിക്കാന്‍ അവസരം നല്‍കണമെന്നും കമന്റുണ്ടായിരുന്നു.അങ്ങനെയാണ് ഞാന്‍ മാറാന്‍ സാധിക്കില്ല അങ്ങനെയൊക്കെയാണ് ഈ ഡിവോര്‍സ് ഗോസിപ്പുകളുടെ കാരണം.ബിഗ്ബോസില്‍ പോയതിന്റെ പേരില്‍ നേരത്തെ വളരെ മോശമായ രീതിയില്‍ നടി സൈബര്‍ ആക്രമണത്തിന് ഇരയായിരുന്നു.നിറത്തിന്റെ പേരിലും പെണ്ണെന്ന പേരിലും ഒക്കെ മഞ്ജുവിന് പരിഹാസം നേരിട്ടു.ഒടുവില്‍ മകനെയും ഭര്‍ത്താവിനെയുമൊക്കെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും വന്നു.ഇക്കാര്യത്തിലൊക്കെ നേരത്തെ തന്നെ മഞ്ജു മറുപടി പറഞ്ഞതുമാണ്.
നേരത്തെ ആനി ശിവയെ കുറിച്ചുള്ള പോസ്റ്റ് വൈറലായിരുന്നു.നീ പെണ്ണാണ് വെറും പെണ്ണ്, ഒരു പെണ്ണ് അല്ലെ നീ ഇത്ര തന്റേടം പാടില്ല,നിലത്ത് നിക്കെടീ അഭിപ്രായം പറയാറാകുമ്പോള്‍ ചോദിക്കാം,ഇപ്പോ ഇവിടെ പറയാന്‍ ആണുങ്ങളുണ്ട്.ഓരോ സ്ത്രീകളും ജീവിതത്തില്‍ പലപ്പോഴും കേട്ടിട്ടുണ്ടാകാം മുകളില്‍ പറഞ്ഞ ചിലതെങ്കിലും.ആനി ശിവയും കേട്ടിരിക്കും അനുഭവിച്ചിരിക്കും.ആ സ്ത്രീയുടെ ലക്ഷ്യ ബോധം ഇതിനപ്പുറം ചവിട്ടി അരക്കപ്പെട്ടപ്പോഴും തകര്‍ക്കാന്‍ കഴിഞ്ഞില്ല എന്നാണ് മഞ്ജു പത്രോസ് അന്ന് കുറിച്ചിരുന്നത്.
ഫിലീം കോര്‍ട്ട്.