നടി മനീഷയുടെ വിവാഹമോചനം ആദ്യമായി തുറന്ന് പറഞ്ഞ് നടി, ‘തട്ടീം മുട്ടീം’ താരം വേദനയോടെ…….

നന്നായി ചിരിപ്പിക്കുന്നവരാണ്, ഒരുപാട് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നവരാണ്, അവരെ കാണുമ്പോള്‍ നമുക്ക് പോസറ്റീവ് എനര്‍ജിയാണ് പക്ഷേ അവരെക്കുറിച്ചു നമുക്കൊന്നുമറിയില്ല… ഉള്ളുരുകിയാണ് പല നടിമാരും നടക്കുന്നത്,
പിടിച്ചു നില്ക്കാന് കഴിയാതെ വരുമ്പോള്‍ അവരും മനസുതുറക്കും. ‘തട്ടീം മുട്ടീം’ പരമ്പരയില്‍ കുനിഷ്ട് താരമായ മനീഷയാണ് അവരുടെ ജീവിതത്തിലുണ്ടായ പ്രതിസന്ധി ഘട്ടത്തെക്കുറിച്ചു പറഞ്ഞിരിക്കുന്നത്, മക്കളോടൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ ഭര്‍ത്താവ് എവിടെ എന്ന ചോദ്യം നേരിടാറുണ്ട്. അതിനോട് പ്രതികരിക്കാറില്ലായിരുന്നു.
എന്നാല്‍ താന്‍ വിവാഹമോചിതയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മനീഷ, ‘ഞങ്ങള്‍ വളരെ ചുരുക്കം വര്‍ഷം കൊണ്ട് കല്യാണത്തിലേക്ക് എത്തി വളരെ പെട്ടെന്നു അത് അവസാനിപ്പിക്കേണ്ടി വന്ന ഹതഭാഗ്യരാണ്. ഒരു വര്‍ഷമേ ഞങ്ങള്‍ പ്രണയിച്ചിട്ടുള്ളൂ. തിരുവനന്തപുരത്താണ് അദ്ദേഹത്തിന്റെ വീട്. സംഗീതജ്ഞനാണ്. ഒവിആര്‍ സാറിന്റെ ഒരു പാട്ടിന്റെ റെക്കോര്‍ഡിങ്ങിന് പോയപ്പോള്‍ പാട്ടു പഠിപ്പിച്ചു തരാന്‍ അദ്ദേഹമാണ് അവിടെ ഉണ്ടായിരുന്നത്. അന്നാണ് ഞങ്ങള്‍ പരിചയപ്പെടുന്നത്. ‘ദൈവസ്നേഹം വര്‍ണ്ണിച്ചീടാന്‍’ എന്ന പാട്ടു പാടി ഞാന്‍ വളരെയധികം ശ്രദ്ധേയായി നില്ക്കുന്ന സമയമായിരുന്നു അത്. ഞങ്ങളുടെ പരിചയം സൗഹൃദമായി. അതു പിന്നീട് പ്രണയമായി.
പക്ഷേ ഞങ്ങള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉള്ളതു കൊണ്ട് വേര്‍പിരിഞ്ഞു. എന്നാല്‍ മക്കളുടെ അച്ഛനും അമ്മയുമായി ഞങ്ങള്‍ വളരെ സന്തോഷത്തോടെ മുന്നോട്ട് പോകുന്നു. പ്രശ്നങ്ങളുളള കുടുംബത്തില്‍ നമ്മള് അഡ്ജറ്റ് ചെയ്ത് ജീവിച്ചു പോകണം എന്നാണ് ആളുകള്‍ പറയുന്നത്. അതിനു കാരണമായി അവര്‍ പറയുന്നത് മക്കളുടെ കാര്യമാണ്. എന്നാല്‍ അച്ഛനും അമ്മയും വഴക്കുകൂടി, മോശം വാക്കുകള്‍ ഉപയോഗിച്ച് മുന്നോട്ടു പോകുമ്പോള്‍ ഏറ്റവും കൂടുതല്‍ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുന്നത് മക്കളാണ്. അതിലും നല്ലത് വേര്‍പിരിഞ്ഞ് പരസ്പര ബഹുമാനത്തോടെ മുന്നോട്ട് പോകുന്നതല്ലേ.
അദ്ദേഹം ക്രിസ്ത്യനും ഞാന്‍ ഹിന്ദുവുമായിരുന്നു. എന്റെ അച്ഛനും അമ്മയ്ക്കും എതിര്‍പ്പായിരുന്നു. ഞാന്‍ ഇറങ്ങി പോവുകയാണുണ്ടായത്. ഞങ്ങളുടെ ജാതിയില്‍ നിന്നു തന്നെ വേണമെന്നൊന്നും നിര്‍ബന്ധമുണ്ടായിരുന്ന ആളല്ല അച്ഛന്. ‘നിന്നെ വിവാഹം ചെയ്യാന്‍ പോകുന്ന ആള്‍ക്ക് നിന്നെ നോക്കാനുള്ള പാങ്ങ് ഉണ്ടോ എന്ന് അറിയണം. അത് ഒരു അച്ഛന്റെ ബാധ്യതയാണ്. കടമായാണ്. അതു മാത്രമേ ഞാന്‍ നോക്കുന്നുള്ളൂ’ എന്നായിരുന്നു അച്ഛന് പറഞ്ഞത്. പക്ഷേ അവസാനം ആയപ്പോള്‍ അച്ഛന് വിഷമമായി. പെണ്ണ് ചോദിച്ച് അവര്‍ വീട്ടിലേക്ക് വന്നിരുന്നു. പള്ളിയില്‍വച്ച് വിവാഹം നടത്തണമെന്ന് അവര്‍ക്ക് നിര്‍ബന്ധം ഉണ്ടായിരുന്നു. അതിനോട് അച്ഛന് യോജിപ്പ് ഇല്ലായിരുന്നു. പള്ളിയില്‍ വച്ചും വേണ്ട അമ്പലത്തില്‍വച്ചും വേണ്ട. നമുക്ക് രണ്ടു കൂട്ടരെയും വിളിച്ച് ഒരു ഓഡിറ്റോറിയത്തില്‍ നടത്താം എന്നായിരുന്നു അച്ഛന്റെ നിലപാട്. പക്ഷേ പള്ളിയില്‍ വച്ചു വേണമെന്ന് അവര്‍ നിര്‍ബന്ധിച്ചു. അങ്ങനെയാണ് തര്‍ക്കം ഉണ്ടാവുന്നത്. അതിനുശേഷം പൊരുത്തക്കേടുകള്‍ വന്ന് ഇത്തരമൊരു സാഹചര്യമുണ്ടായപ്പോള്‍ ‘ഇത് അന്നേ തോന്നിയിരുന്നുവെന്നും പക്ഷേ അപ്പോള്‍ പറഞ്ഞാല്‍ നിനക്ക് മനസ്സിലാവില്ലെന്നും അതുകൊണ്ടാണല്ലോ ഇറങ്ങിപ്പോയതെന്നും’ അച്ഛന് എന്നോട് പറഞ്ഞു.
അച്ഛനും അമ്മയും അന്ന് പള്ളിയില്‍ വന്ന് 25 പവന് സ്വര്‍ണം സമ്മാനമായി തന്നു. അതിപ്പോഴും എന്റെ മനസ്സിലൊരു വേദനയാണ്. കാരണം ഞാന്‍ അവരെ വേദനിപ്പിച്ച് ഇറങ്ങി വന്നിട്ടു പോലും അവരെന്നെ വിട്ടു കളയാതെ ചേര്‍ത്തു നിര്‍ത്തി. മകളുണ്ടായി രണ്ടു മൂന്ന് വര്‍ഷം കഴിഞ്ഞപ്പോഴേക്കും മാനസികമായി പൊരുത്തക്കേടുകള്‍ ഒരുപാട് ഉണ്ടായി. ഡിവോഴ്സ് കിട്ടിയിട്ട് ഇപ്പോള്‍ ഒരു എട്ടു, പത്തു വര്‍ഷമായി”- മനീഷ പറഞ്ഞു.
ആരെയും ബോധിപ്പിച്ചു ജീവിക്കരുത് സ്വന്തം സുഖവും സമാധാനവും സ്വസ്ഥതയുമാണ് ഏറ്റവും വലുത് FC