നടി മീരാ ജസ്മിനോട്.. കീര്‍ത്തി സുരേഷ് പറഞ്ഞത് കേട്ടോ… ഉപദേശിക്കുമ്പോള്‍ ഇങ്ങനെ വേണം….
മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് മീര ജാസ്മിന്. അടുത്തിടെയാണ് താരം ഇന്‍സ്റ്റാഗ്രാമില്‍ സജീവമായത്. തന്റെ വീഡിയോകളും ഫോട്ടോകളും മീര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കാറുണ്ട്. നീണ്ട ഇടവേളയ്ക്കു ശേഷം സിനിമയില്‍ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് മീര. സത്യന് അന്തിക്കാടിന്റെ ‘മകള്‍’ എന്ന ചിത്രത്തില്‍ ജയറാമിന്റെ നായികയായാണ് മീരയുടെ തിരിച്ചു വരവ്.
ഇപ്പോഴിതാ മീരാ ജാസ്മിന് വീണ്ടും സിനിമയില്‍ എത്തുന്ന സന്തോഷം പങ്കുവെച്ച് കീര്‍ത്തി സുരേഷും. ‘മീര ജാസ്മിന്, എന്നത്തേയും പോലെ സുന്ദരിയായിരിക്കുന്നു, സിനിമയിലേക്ക് വീണ്ടും സ്വാഗതം ചേച്ചി, വീണ്ടും സ്ക്രീനില്‍ കാണാന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു,” എന്നാണ് കീര്‍ത്തി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്. താരത്തിന്റെ പോസ്റ്റിന് മീര നന്ദി അറിയിച്ചു.
‘മകള്‍’ലൊക്കേഷനില്‍ നിന്നുള്ള ഒരു വീഡിയോ കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു നടി. താരത്തിനൊപ്പം ജയറാമും സംവിധായകന് സത്യന് അന്തിക്കാടും അനൂപ് സത്യനും വീഡിയോയില്‍ ഉണ്ടായിരുന്നു.
‘സത്യന് അങ്കിളിന്റെ ലൊക്കേഷനുകളില്‍ ഷോട്ടുകള്‍ക്കിടയിലെ ചിരിയുടെ ഇടവേളകള്‍ എപ്പോഴും സ്വാഗതം ചെയ്യാറുണ്ട്. ജോലിയിലേക്ക് ഈ മനോഹരമായ ടീം കൊണ്ടുവരുന്ന ഊഷ്മളതയും ആശ്വാസവും കാരണം ‘മകള്‍’ വീട്ടിലേക്കുള്ള ഒരു മടങ്ങിവരവാണ് എനിക്ക്’. വീഡിയോയ്ക്ക് താഴെ മീര ജാസ്മിന് കുറിച്ചതിങ്ങനെയായിരുന്നു.
ഇക്ബാല്‍ കുറ്റിപ്പുറത്തിന്റേതാണ് ‘മകളുടെ’ രചന. സെന്‍ട്രല്‍ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്. എസ്. കുമാറാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.FC