നടി ലക്ഷി പ്രിയയുടെ വിവാഹം മുടങ്ങിയത് 101 പവന് സ്ത്രീധനം ചോദിച്ചതിനാല്‍…
ഓരോ സ്ത്രീധന മരണവും സമ്പൂര്‍ണ്ണ സാക്ഷരതയില്‍ ഊറ്റം കൊള്ളുന്ന എല്ലാം തികഞ്ഞവരെന്ന് ഊറ്റം കൊള്ളുന്ന കേരളീയര്‍ക്ക് വെറും ഒന്നോ രണ്ടോ ദിവസത്തെ വാര്‍ത്ത മാത്രമാണ്.ഒരിക്കലും ഇതൊന്നും നില്‍ക്കാനോ നിലനില്‍ക്കാനോ പോകുന്നില്ല.പെണ്‍കുട്ടികളെയും പറയണം.10 പവന് കൊടുത്താല്‍ പറയും പോര 25 പവന് ഇല്ലാതെ ഞാന്‍ പടിയിറങ്ങില്ല.അവര്‍ മനസ്സിലാക്കാത്തതായി ഒന്നുണ്ട്.തനിക്ക് ജന്മം നല്‍കിയവരുടെ അടിത്തറ ഇളക്കിയാണ് താന്‍ പുതിയ സുഖത്തിലേക്ക് കാലെടുത്ത് വെക്കുന്നതെന്ന്.ചോദിക്കുന്നവനും കൊടുക്കുന്നവനും കുറ്റക്കാര്‍ തന്നെയാണ്.
സിനിമസീരിയല്‍ നടിയും ആരാധകരുടെ പ്രിയങ്കരിയുമായ ലക്ഷ്മി പ്രിയ പറയുന്നു.എന്റെ വിവാഹ ചിത്രമാണ്.800രൂപയുടെ പട്ട് സാരി,350 രൂപയുടെ മാലയും കമ്മലും,കുപ്പിവളകള്‍ അന്നത്തെ ലെയ്റ്റസ്റ്റ് ഡിസൈന്‍.ഇത്തിരി വിലയായി ഇപ്പോള്‍ ഓര്‍മ്മയില്ല,മുടിയില്‍ വെള്ളിക്കുത്തുകള്,മുല്ലപൂവ് വെച്ചിട്ടില്ല,പൊട്ടും ഡിസൈനാണ്,ആര്‍ഭാടം അധികരിച്ച് പുരികം ആദ്യമായി ത്രെഡ് ചെയ്ത 18കാരി.കൈയ്യില്‍ മൈലാഞ്ചിവേണമെന്ന് എനിക്ക് നിര്‍ബന്ധമായിരുന്നു.കൊല്ലത്തെ സ്മിതചേച്ചിയുടെ ബ്യൂട്ടിപാര്‍ലറിലാണ് തലേ ദിവസം ഒക്കെ ചെയ്തത്.ബ്ലൗസ് സ്റ്റൈലായി തുന്നിയതും കല്ല്യാണപെണ്ണിനെ ഒരുക്കിയതും സ്മിതചേച്ചിയാണ്.ഒരുക്കമടക്കം എല്ലാം കൂടി ഒരു 2000 രൂപയായിട്ടുണ്ടാകും.
എനിക്ക്, തൊട്ടുമുമ്പ് ഒരു വിവാഹം നിശ്ചയിച്ചതാണ്.മന്നാറില്‍ നിന്നും.ഞങ്ങളുടെ ഒരു ബന്ധുകൂടിയായ വക്കീലായിരുന്നു വരന്. അവര്‍ 101 പവന് ചോദിച്ചു.റ്റാറ്റ!!! എത്ര കൂട്ടിയാലും 40 പവന് കടക്കില്ലായിരുന്നു.എന്റെ അച്ഛന് സ്വര്‍ണ്ണം തൂക്കി കൊടുക്കണമെന്ന് പറഞ്ഞതും നിശ്ചയ സദസ്സില്‍ ചെക്കന്റെ അമ്മ വന്ന് സ്ത്രീധന വിഷയം ഉന്നയിച്ചതും ഇഷ്ടപ്പെട്ടില്ല. മുസ്ലീം സ്ത്രീകള്‍ അങ്ങനെ സദസ്സില്‍ വരാറില്ല.ആ വിവാഹം മുടങ്ങി എന്റെ അച്ഛന്റെ കടുംപിടുത്തത്തില്‍.എന്റെ അച്ഛന് 101 പവന് കൊടുക്കാനുള്ള ശേഷി ഉണ്ടായിരുന്നോ എന്ന് എനിക്കറിയില്ല.പക്ഷെ സ്ത്രീധനം തൂക്കിചോദിച്ച ആ സ്ത്രീ എനിക്ക് സമാധാനം തരില്ല എന്ന് എന്റെ അച്ഛന് ഉറപ്പുണ്ടായിരുന്നു.വളഇടീലും നിശ്ചയവും കഴിഞ്ഞ് വിവാഹബന്ധത്തില്‍ നിന്ന് മാറി.അങ്ങോട്ടുമിങ്ങോട്ടും കൊടുക്കല്‍ വാങ്ങല്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ അനുഭവിച്ച സമാധാനം….
ജയേഷേട്ടന് എന്റെ കൈ പിടിച്ച് കൊണ്ട് പോയ ആ സമയം ഞാന്‍ കൊല്ലം ഐശ്വര്യയിലെ നായികയായിരുന്നു.നിറയെ നാടകസാമഗ്രികള്‍ വെച്ചിരുന്ന ഇരുട്ട് നിറഞ്ഞ കുടുസുമുറിയില്‍ ഒരു ഫാന്‍ പോലുമില്ലാതെ ഒരു സിംഗിള്‍ കട്ടിലും എന്റെ പ്രിയപ്പെട്ട പുസ്തകങ്ങളും വനിത അടക്കമുള്ള മാസികകളും നിരത്തിവെച്ച ആ മുറിയില്‍ നിന്നുമാണ് 2003 ഏപ്രില്‍ 20ന് എന്നെ താലി കെട്ടി കൊണ്ടുപോകുന്നത്.അല്ലാതെ ഇരുട്ട് മുറിയില്‍ കൊല്ലങ്ങളോളം ഒളിപ്പിക്കുകയല്ല ചെയ്തത്.ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്ക്.എന്ത് കൊണ്ടോ പാളപോലുള്ള മാലയും വളയും കാത് വേദനിപ്പിക്കുന്ന കമ്മലും തല വേദനിപ്പിക്കും വിധം വെക്കുന്ന മുല്ലപൂവും എനിക്ക് വേണ്ട എന്ന് എന്റെ തീരുമാനമാണ്.ഞാന്‍ നാടകത്തില്‍ അഭിനയിച്ച് ഉണ്ടാക്കിയ പതിമൂന്നര പവന് സ്വര്‍ണ്ണം പോലും ഊരി സ്മിത ചേച്ചിയെ ഏല്‍പ്പിച്ചാണ് പോയി കല്ല്യാണം കഴിച്ചത്.എന്റെ ജയേഷേട്ടന് കഴുത്തില്‍ കെട്ടിയ താലിമാത്രമായിരുന്നു എന്റെ ശരീരത്തിലെ ഏക പൊന്ന്.എന്റെ മകളെയും ഞാന്‍ പറഞ്ഞ് പഠിപ്പിക്കും.എന്റെ പൊന്നാണ് പൊന്ന്.പൊന്ന് ചോദിക്കുന്ന ഒരാളും എന്റെ പൊന്നിനെ ചോദിച്ച് വരണ്ട എന്ന്.എന്റെ അച്ഛന്റെ ധീരമായ തീരുമാനം പോലെ.പൊന്നിന് കുടങ്ങലെല്ലാം പെണ്മക്കളാണ്.എന്ന് ഒരോ അച്ഛന്മാര്ക്കും തോന്നട്ടെ.അരെയും ചൂഴ്ന്ന് നോക്കാന്‍ കഴിയില്ല.പെണ്മക്കളെയും ആണ്മക്കളെയും കരുതലോടെ വളര്‍ത്തുക.അതില്‍ അഭിമാനിക്കുക ..
ഫിലീം കോര്‍ട്ട്.