നടി ശരണ്യയുടെയും നടന് പൊന്‍വണ്ണന്റെയും മകള്‍ പ്രിയ വിവാഹിതയായി.
മുന്‍കാല മലയാള സംവിധായകന് എ ബി രാജന്റെ മകളാണ് നടി ശരണ്യ പൊന്‍വണ്ണന്‍.1970 ഏപ്രില്‍ 26ന് ആലപ്പുഴയിലാണ് അവര്‍ ജനിക്കുന്നത്.യഥാര്‍ത്ഥ പേര് ഷീല ക്രിസ്തീന രാജ്.
മണിരത്നം സംവിധാനം ചെയ്ത നായകന് എന്ന ചിത്രത്തിലൂടെയാണ് അവരുടെ സിനിമ അരങ്ങേറ്റം.രണ്ട് തവണ മികച്ച സഹനടിക്കുള്ള ഫിലീം ഫെയര്‍ അവാര്‍ഡ് കരസ്ഥമാക്കിയ ശരണ്യ തെന്മര്ക്ക് പരുവക്കാറ്റ് എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്കാരവും സ്വന്തമാക്കി.തമിഴ് തെലുങ്ക് മലയാളം ഭാഷകളിലായി 500ലധികം സിനിമകളില്‍ അഭിനയിച്ച ശരണ്യയെ തമിഴ് നടന് പൊന്‍വണ്ണനാണ് വിവാഹം കഴിച്ചത്.ഇന്നലെ ഈ താരദമ്പതികളുടെ മകള്‍ പ്രിയദര്‍ശിനിയുടെ വിവാഹമായിരുന്നു.വിഘ്നേഷാണ് പ്രിയദര്‍ശിനിയെ താലി ചാര്‍ത്തി സ്വന്തമാക്കിയത്.വലിയ ആര്‍ഭാടമില്ലാതെ നടന്ന വിവാഹത്തിന്റെ ചെറിയ പാര്‍ട്ടി അരങ്ങേറിയത് ചെന്നൈയിലെ മാനപക്കത്തായിരുന്നു.ഇവിടെ മുഖ്യ അതിഥിയായി എത്തിയത് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനും കുടുംബവും.ഒപ്പം അടുത്ത സിനിമാപ്രവര്‍ത്തകരും ബന്ധുക്കളും ഉണ്ടായിരുന്നു.ശരണ്യ പൊന്‍വണ്ണന്‍ ദമ്പതികള്‍ക്ക് രണ്ട് പെണ്മക്കളാണ്.പ്രിയദര്‍ശിനിയും ചാന്ദ്നിയും.
നവദമ്പതികള്‍ക്ക് മംഗളാശംസകള്‍…..
ഫിലീം കോര്‍ട്ട്.