നടി ശോഭന വളര്‍ത്തുനായക്കൊപ്പം-വിരലുകള്‍ കടിച്ച് സാരിയും വലിച്ച്.
കൊടുക്കുന്ന സ്നേഹം അതിന്റെ പല മടങ്ങായി തരുന്ന ഒരു
വളര്‍ത്ത് മൃഗമാണ് നായ.മൃഗങ്ങളില്‍ ബുദ്ധിയും നന്ദിയും ഏറ്റവും
കൂടുതലുള്ളതും നായയില്‍ മാത്രമാണ്.അഭിനയലോകത്ത് 80
കളിലും 90കളിലും ആരാധകരെ ത്രസിപ്പിച്ചു.സ്വപ്നം കാണാന്‍
പഠിപ്പിച്ച പ്രേമചിത്രങ്ങളിലെ കൗമാരക്കാരിയായ നായികയായിരുന്നു ശോഭന.ബാലചന്ദ്ര മേനോനാണ് ശോഭനയെ മലയാള സിനിമക്ക് സമ്മാനിച്ചത്.അഭിനയിച്ചഭിനയിച്ച് അവര്‍ വിവാഹം കഴിക്കാന്‍ മറന്ന് പോയതാണോ അല്ലെങ്കില്‍ അത്തരത്തിലൊരു സാഹസം തനിക്ക് ചേരില്ലെന്ന് കരുതിയാണോ ഇനി പ്രണയം നടിച്ച് ആരെങ്കിലും തേച്ചതാണോ എന്നൊന്നും അറിയില്ലെങ്കിലും ഒന്നറിയാം ശോഭന വിവാഹം കഴിച്ചിട്ടില്ല.അവര്‍ ഒരു പെണ്‍കുട്ടിയെ ദത്തെടുക്കുകയായിരുന്നു.ഗുരുവായൂരില്‍ നിന്ന് ചോറ് കൊടുത്ത് അനന്ത നാരായണി എന്ന പേരും കാതില്‍ വിളിച്ചാണ് അവര്‍ സ്വന്തം മകളായി വളര്‍ത്തുന്നത്.
വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷം സത്യനന്തിക്കാടിന്റെ മകന് അനൂപ് സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തില്‍
സുരേഷ് ഗോപിയുടെ നായികയായെത്തി.ഈ ചിത്രത്തില്‍ ദുല്‍ഖറും കല്ല്യാണിയുമുണ്ടായിരുന്നു.
ശോഭന ഇപ്പോള്‍ എത്തിയിരിക്കുന്നത് തന്റെ സ്ട്രെസ് കുറക്കുന്നത്
എങ്ങനെയാണെന്ന വീഡിയോയുമായാണ്.തന്നോട് എല്ലാവരും
ചോദിക്കാറുണ്ട്.എങ്ങനെ സ്ട്രെസ് കുറക്കുന്നു എന്ന്.ഈ വീഡിയോ അതിന് വേണ്ടിയാണ് എന്ന് പറഞ്ഞ് തുടങ്ങി വീടിന്റെ
ഉള്‍ഭാഗം നൃത്തത്തെ കുറിച്ച് പറയുന്നതോടൊപ്പം വളര്‍ത്ത് നായയെയും പരിചയപ്പെടുത്തുന്നു.ഈ കക്ഷിയാണ് തന്റെ സ്ട്രെസ്
മാറ്റിതരുന്നതെന്നും ഇതാണ് സ്ട്രെസ് മാറ്റാനുള്ള നല്ല മാര്‍ഗ്ഗം എന്താ ശരിയല്ലെ എന്നും ചോദിക്കുന്നു.
എന്തായാലും ശോഭനയുടെ വിരലുകളും സാരിയും സ്നേഹത്തോടെ നായ വായക്കകത്താക്കുന്നുണ്ട്.
ഫിലീം കോര്‍ട്ട്.