നടി സുരേഖ മരിച്ചു.ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രശസ്ത താരസുന്ദരിയും മടങ്ങി.
എത്തിയ മേഖല വിശാലമാക്കി അഭിനയ ലോകം.തിയേറ്റര്‍ ആര്‍ട്ടിസ്റ്റ്, സിനിമാതാരം,ടെലിവിഷന്‍ അവതാരിക,അഭിനയത്രി എന്നീ നിലകളിലെല്ലാം പ്രശസ്തിയായി.മികച്ച അഭിനയത്തിലൂടെ നിരവധി തവണ ദേശീയ പുരസ്കാരങ്ങള്‍ വാങ്ങികൂട്ടി.മികച്ച സഹ നടിക്കുള്ള ദേശീയ പുരസ്കാരം ഏറ്റവും കൂടുതല്‍ തവണ വാങ്ങിയതിന്റെ റെക്കോര്‍ഡ് സുരേഖയുടെ പേരില്‍ ഇന്നും നിലനില്ക്കുന്നു.
എന്നാല്‍ സുരേഖ സിക്രി എന്ന താരസുന്ദരി ഇനിയില്ല.ഇന്നലെ ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം.78 വയസ്സായിരുന്നു പ്രായം.പക്ഷാഘാതത്തെ തുടര്‍ന്ന് അവര്‍ ചികിത്സയിലായിരുന്നു.രണ്ട് വര്‍ഷത്തോളമായി അവര്‍ ശാരീരിക അവശതകള്‍ക്ക് അടിമപ്പെട്ടിട്ട്.ഡല്‍ഹി സ്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് ബിരുദം നേടിയ സുരേഖ ‘കിസാ കുര്‍സീ കാ’എന്ന ചിത്രത്തിലൂടെ 1978ല്‍ വെള്ളിത്തിരയില്‍ അരങ്ങേറി.മൂന്നാമത്തെ ചിത്രമായ തമസ്സിലെ അഭിനയത്തിലൂടെ 1986ല്‍ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കി.1995 മാമോ, 2019ല്‍ ബദായീ ഹോ എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ ദേശീയ പുരസ്കാരങ്ങള്‍ മികച്ച നടിക്കുള്ളതും സ്വന്തം പേരിലാക്കി.2020ല്‍ ഇറങ്ങിയ ഗോസ്റ്റ് റ്റോറീസ് എന്നതാണ് അവസാന ചിത്രം.1990മുതല്‍ മിനിസ്ക്രീനില്‍ സജീവമായിരുന്നു.
കബി കബി,സമയ്, സാത്ത് ഫെരേ,ബാലികാവധു,ഏക് ദ രാജ ഏക് ദ റാണി.എന്നീ ഹിറ്റ് ഷോകളില്‍ നിറ സാന്നിധ്യമായി സുരേഖ.പരേതനായ ഹേമന്ത് റെഡ്ജെ ആണ് ഭര്‍ത്താവ്.ഭൗതിക ശരീരം ഇന്ന് ഔദ്ദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും.സുരേഖജി താങ്കളുടെ ശരീരം മാത്രമേ ഇല്ലാതാകുന്നുള്ളൂ.താങ്കള്‍ അഭിനയിച്ച നല്ല കഥാപാത്രങ്ങളിലൂടെ എന്നും ജീവിച്ചിരിക്കും ആദരാഞ്ജലികളോടെ …….
ഫിലീം കോര്‍ട്ട്.