നവ്യാ നായരുടെ വിവാഹമോചനം… വ്യക്തമായ മറുപടിയിതാ… വാര്‍ത്തക്ക് പിന്നില്‍….
2010-ല്‍ ആയിരുന്നു സന്തോഷ് മേനോനുമായി നവ്യയുടെ വിവാഹം. മകനോടൊപ്പമുള്ള ചിത്രങ്ങളും മറ്റും അനുദിനം താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ടെലിവിഷന്‍ ലോകത്ത് സജീവവുമാണ് താരം. രണ്ടു ദിവസം മുമ്പേയാണ് മകന് സായിയുടെ ജന്മദിനം നവ്യയും സന്തോഷും കുടുംബവും എല്ലാവരും ആഘോഷിക്കുന്നത്. മകന്റെ ചിത്രം സഹിതമാണ് സന്തോഷ് ജന്മദിനാശംസകള് നേര്‍ന്നത്. മകന്റെ പിറന്നാള്‍ ഇത്തവണ നവ്യ കുടുംബത്തിന് ഒപ്പമായിരുന്നു ആഘോഷമാക്കിയത്.
മകന്റെ പിറന്നാളിന് മുമ്പേയാണ് യാത്രകള്‍ക്ക് കൂട്ടായി എത്തിയ കൂപ്പര്‍ കണ്‍ട്രിമന്‍ ഏറ്റുവാങ്ങുന്ന ചിത്രങ്ങള്‍ നവ്യ പങ്കുവച്ചത്. ദൈവാനുഗ്രഹമെന്ന ക്യാപ്ഷനോടെയാണ് നവ്യ നായര്‍ ചിത്രങ്ങള്‍ പങ്കിട്ടതും. ഈ രണ്ടു വിശേഷങ്ങളും അടുത്തടുത്ത ദിവസങ്ങളില്‍ ആകയാല്‍ നിറയെ ആശംസകളും ആരാധകര്‍ നേരുകയുണ്ടായി.
എന്നാല്‍ സോഷ്യല്‍ മീഡിയയിലെ ചിലര്‍ക്ക് മാത്രം നവ്യയുടെ സന്തോഷത്തില്‍ പങ്കുചേരാന്‍ ബുദ്ധിമുട്ട് ഉള്ളതുപോലെ ആയിരുന്നു. ജീവിതത്തില്‍ സുപ്രധാനമായ കാര്യങ്ങള്‍ നടക്കുന്ന വേളയില്‍ സന്തോഷ് എന്ത് കൊണ്ട് പങ്കെടുത്തില്ല. ഭര്‍ത്താവ് എവിടെ കുഞ്ഞിന്റെ അച്ഛന് എവിടെ, എന്ത്കൊണ്ടാണ് അദ്ദേഹത്തെ ഉള്‍പ്പെടുത്താത്തത് എന്ന് തുടങ്ങി ഒട്ടനവധി ചോദ്യങ്ങള്‍ ആണ് പലരും ചിത്രങ്ങളില്‍ കമന്റുകളായി ചോദിക്കുന്നത്. എന്നാല്‍ മുബൈയില്‍ തിരക്കുളള ബിസിനസ്സ് മാന്‍ ആയതു കൊണ്ടു തന്നെ ജോലി തിരക്കുകളില്‍ ആകാം അദ്ദേഹമെന്ന് നവ്യയുടെ പ്രിയപ്പെട്ടവര്‍ക്ക് അറിവുള്ള കാര്യമാണ്.FC