നായകന്റെ മുതുകിലേക്ക് ചാടിക്കയറി-പിടി വിട്ട് ഊരയും കുത്തി
വീണ് പ്രിയ വാര്യര്‍.
മലയാളത്തിന്റെ നായിക തെലുങ്കില്‍ പോയി ഊരകുത്തി വീഴുന്ന
കാഴ്ചയാണ് പുറത്ത് വന്നിരിക്കുന്നത്.അഡാര്‍ ലൗവിലെ കണ്ണിറുക്കല്‍ ട്രിക്കിലൂടെ ആരാധകര്‍ക്ക് ഹരമായ പ്രിയവാര്യര്‍ ചുരുങ്ങിയ കാലം കൊണ്ട് അഭിനയിച്ച് തീര്‍ത്തത് നിരവധി ഭാഷയിലുള്ള സിനിമകളിലാണ്.ബോളിവുഡില്‍ ശ്രീദേവി ബംഗ്ലാവില്‍ വരെ എത്തിയ പ്രിയ ശരിക്കും വിലസുന്നത് തെലുങ്കകത്താണ്.തെലുങ്കില്‍ നിധിന്റെ ജോഡിയായി പ്രിയ അഭിനയിക്കുന്ന ചിത്രമാണ് ചെക്ക്.ഷൂട്ടിംഗ് ലൊക്കേഷനില്‍ നടന്ന ഒരു അപകടമാണ് പ്രിയ ആരാധകര്‍ക്കായി ഷെയര്‍ ചെയ്തിരിക്കുന്നത്.
ഓടികിതച്ച് വരുന്ന നായകന് അവന് നില്ക്കുമ്പോള് ചിരിച്ച് ഉല്ലസിച്ച് പിന്നാലെ ഓടിയെത്തുന്ന നായിക പ്രിയ നിതിന്റെ മുതുകിലേക്ക് ചാടികയറുന്നതാണ് സീന്‍.എന്നാല്‍ പ്രിയക്ക് പെട്ടെന്ന് പിടി അയഞ്ഞ് പോകുന്നതും ഊരയും തലയും അടിച്ച് വീഴുന്നതാണ് വീഡിയോയില്‍.നിധിനും അണിയറ പ്രവര്‍ത്തകരും ഞെട്ടുന്നു.
ചിലര്‍ ചേര്‍ന്ന് പിടിച്ചെഴുന്നേല്‍പ്പിച്ച് നിര്‍ത്തുന്നു.അവരോട് ഒന്നും
പറ്റിയിട്ടില്ലെന്നും ഷൂട്ട് തുടങ്ങാന്‍ നിര്‍ദ്ദേശിക്കുന്നതും വീഡിയോയില്‍ കാണാം.
മലയാളികളുടെ പൊതുവെ ഉള്ള സ്വഭാവമാണ് വീണ് കഴിഞ്ഞാല്‍
മറ്റുള്ളവരുടെ മുന്നില്‍ വേദന സഹിച്ച് പിടിച്ച് ഒന്നും പറ്റാത്തത്
പോലെ അഭിനയിക്കുക.എന്നിട്ട് പിന്നെ കൊഴമ്പിട്ട് ഉഴിച്ചില്‍
നടത്തുക.എന്തായാലും പ്രിയ കഴിഞ്ഞത് കഴിഞ്ഞു.ചെറുപ്രായമാണ്
കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ ഇപ്പോള്‍ കാണിച്ചാല്‍ പിന്നെ
എണ്ണത്തോണിയില്‍ കിടക്കേണ്ടി വരില്ല.ദൈവാധീനം ഉള്ളത് കൊണ്ട് ഒന്നും പറ്റിയില്ല.സൂക്ഷിക്കുക.
ഫിലീം കോര്‍ട്ട്.