നായയെ കെട്ടി തൂക്കി തല്ലി കൊന്നു – നെഞ്ച് തകര്‍ന്ന് നസ്രിയയും പൂര്‍ണ്ണിമയും.
തിരുവനന്ത പുരത്തെ അടിമലത്തുറയിലെ ലാബര്‍ ഡോര്‍ ഇനത്തില്‍ പെട്ട ബ്രൂണോ എന്ന നായയെ മൂന്ന് പേര് ചേര്‍ന്ന് തല്ലികൊന്ന സംഭവത്തില്‍ പ്രതികരിച്ച് നടി നസ്രിയയും പൂര്‍ണ്ണിമ ഇന്ദ്രജിത്തും.കഴുവിലേറ്റൂ.’സോറി ബ്രൂണോ’ എന്നാണ് ജസ്റ്റിസ് ഫോര്‍ ബ്രൂണോ എന്ന ഹാഷ്ടാഗില് ഇന്‍സ്റ്റഗ്രം സ്റ്റോറിയിലൂടെ പൂര്‍ണ്ണിമ പ്രതികരിച്ചത്.എന്ത് കൊണ്ട് മനുഷ്യര്‍ ഇങ്ങനെ ചെയ്യുന്നു എന്നായിരുന്നു ലേബര്‍ ഡോഗ് ഇനത്തില്‍ പെട്ട ഒരു നായയുടെ ചിത്രം പങ്കുവെച്ച് കൊണ്ട് നസ്രിയയുടെ പ്രതികരണം ഭ്രൂണോക്ക് നീതിവേണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പൂര്‍ണ്ണിമയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയും നസ്രിയ ഷെയര്‍ ചെയ്തിട്ടുണ്ട്.കൃസ്തുരാജ് എന്നയാളുടെ ലേബര്‍ ഡോഗ് ഇനത്തില്‍പ്പെട്ട ബ്രൂണോയെയാണ് നാട്ടുകാരായ മൂന്ന് പേര് ചേര്‍ന്ന് ക്രൂരമായി തല്ലി കൊന്നത്.കടപ്പുറത്ത് കളിക്കാന്‍ പോയ ബ്രൂണോ കളിച്ച് കഴിഞ്ഞ് വള്ളത്തിന്റെ അടിയില്‍ വിശ്രമിക്കവേയാണ് ആക്രമണം നടന്നത്.വലിയ തടി ഉപയോഗിച്ച് ബ്രൂണോയെ അടിച്ച് കൊല്ലുകയായിരുന്നു.നായയെ വള്ളത്തില്‍ ചൂണ്ടകൊളുത്തില്‍ കുരുക്കിയിട്ടാണ് അടിച്ചത്.സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേര് ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് എതിരെ കേസെടുത്തിട്ടുണ്ട്.കൊന്നതിന് ശേഷം നായയുടെ ജഡം കടലില്‍ എറിഞ്ഞു. ബ്രൂണോയുടെ ഉടമ കൃസ്തു രാജ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.ഇയാളുടെ മൊഴി രേഖപ്പെടുത്തി നടപടി സ്വീകരിക്കുമെന്നും വിഴിഞ്ഞം പോലീസും അറിയിച്ചു.
ഫിലീം കോര്‍ട്ട്.