പട്ടുമെത്തയില്‍ മാത്രമല്ല നീ കിടക്കുന്ന കിടക്കയിലും കിടക്കാം വിഡ്ഢിയാക്കരുത്, നടന് വിജയ് ബാബു
ഇവിടെ ഇങ്ങിനെയാണ് ഭായ് ഒന്നും മിണ്ടരുത് വായടച്ചു ചിലര്‍ കല്പിക്കുന്നതും അനുസരിച്ചു ജീവിക്കണം അതിനെതിരെ, അത് അനീതിയാണെന്നു തോന്നി പ്രതികരിച്ചാല്‍ ഒന്നോര്‍ക്കുക നിങ്ങളുടെ സഹപ്രവര്‍ത്തകര്‍ പോലും കൂടെ കാണില്ല കാരണം ഭയപ്പെടുത്തും, ഭയപെടാത്തവരെ കൈകാര്യം ചെയ്യും അതാണിവിടെയും നിര്‍മ്മാതാവും, നടനുമായ വിജയ് ബാബുവിനും സംഭവിച്ചിരിക്കുന്നത്, ഹര്‍ത്താലിനെ വിമര്‍ശിച്ചതിനെ പരിഹസിച്ച വ്യക്തിക്ക് രസകരമായ മറുപടി നല്കി നടനും നിര്‍മാതാവുമായ വിജയ് ബാബു. ഇന്നു സംസ്ഥാനത്തു നടക്കുന്ന ഹര്‍ത്താല്‍ ജനങ്ങളെ വിഡ്ഢികളാക്കുന്ന നടപടിയാണെന്നു ചൂണ്ടിക്കാട്ടി വിജയ് ബാബു സമൂഹമാധ്യമത്തില്‍ നടത്തിയ പരാമര്‍ശമാണ് വിമര്‍ശനത്തിന് വഴിവച്ചത്. ഞായറാഴ്ചയാണ് വിജയ് ബാബു ഹര്‍ത്താലിനെതിരെ സമൂഹമാധ്യമത്തില്‍ പ്രതിഷേധക്കുറിപ്പ് പങ്കുവച്ചത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ: ‘നാളെ നടക്കാനിരിക്കുന്ന ഹര്‍ത്താലിന് പിന്നിലെ ലോജിക് മനസ്സിലാകുന്നില്ല (അതിപ്പോള്‍ ആര് ആഹ്വാനം ചെയ്തതാണെങ്കിലും!) അതും ഹര്‍ത്താലിനെക്കാള്‍ ഭീകരമായ ഇരട്ട ലോക്ഡൗണും ട്രിപ്പിള്‍ ലോക്ഡൗണും നേരിട്ടുകൊണ്ടിരിക്കുന്ന ഈ അവസ്ഥയില്‍! വിഡ്ഢിത്തം എന്ന വാക്കല്ല, അക്ഷരാര്‍ഥത്തില്‍ ഭ്രാന്ത് എന്നു തന്നെ വിളിക്കണം. ദൈവം രക്ഷിക്കട്ടെ’ പട്ടുമെത്തയില്‍ കിടക്കുന്നവര്‍ക്ക് ഇതൊക്കെ എങ്ങനെ മനസ്സിലാകാനാണ് എന്ന തരത്തിലായിരുന്നു പോസ്റ്റിനു മറുപടിയായി ഒരാള്‍ കുറിച്ചത്. ഇതിനു വിജയ് ബാബു നല്കിയ രസകരമായ മറുപടി ചര്‍ച്ചയായി. ‘സര് ഏതു ടൈപ്പ് മെത്തയാണ് യൂസ് ചെയ്യന്നത്? ഞാനും അതു വാങ്ങാം. പിന്നെ, ഇതൊക്കെ മനസ്സിലാക്കാന്‍ ബേസിക് വിവരം മതി. മെത്ത ഏതായാലും കുഴപ്പമില്ല സഹോദരാ,’ എന്നായിരുന്നു വിജയ് ബാബുവിന്റെ വാക്കുകള്‍. അനാവശ്യ ഹര്‍ത്താലിനെ ചോദ്യം ചെയ്ത വിജയ് ബാബുവിന് പിന്തുണയുമായി നിരവധി പേരെത്തി. കോവിഡ് പ്രതിസന്ധിക്കു ശേഷം ആളുകള്‍ പുറത്തിറങ്ങാന്‍ തുടങ്ങുമ്പോള്‍ത്തന്നെ നടത്തുന്ന ഹര്‍ത്താല്‍ ജനദ്രോഹപരമാണെന്നാണ് അവരുടെ നിലപാട്. എല്ലാം വേണം ഭരിക്കുന്നവര്‍ കാണിക്കുന്ന ഇത്തരം മോശം പ്രവണത കേരളത്തിന് ഇനിയും ഭൂഷണമല്ല പക്ഷേ പ്രതികരിക്കുന്നവര്‍ക്കും അവസരം നല്‍കുക FC