ബിഗ്ഗ് ബോസ് മത്സരം കഴിഞ്ഞു വന്ന നടി അനിത ഗര്‍ഭിണി… താരം തന്നെയാണ് പറയുന്നത് എല്ലാം തമാശ…..
ഇവിടെ മോഹന്‍ലാലാണ് ബിഗ്ഗ് ബോസ്, ഈ ഷോ തുടങ്ങിയത് ബോളിവുഡിലാണ് അതിലൂടെയാണ് പോണ് താരമായ സണ്ണി ലിയോണ്‍ വരെ വാഴ്ത്തപ്പെട്ടവളായി… പല ഭാഷകളിലും വിജയം വരിച്ച ബിഗ്ഗ് ബോസ് തമിഴിലും തരംഗമായി, അവിടെ നിന്നാണ് ഈ വാര്‍ത്ത തമിഴില്‍ ബിഗ് ബോസ് സീസണ് 5 ആണ് ഇപ്പോള്‍ അവസാനിച്ചിരിക്കുന്നത്.
2021 ഒക്ടോബര്‍ 3 ന് ആരംഭിച്ച ഷോ 2022 ജനുവരി 16ന് അവസാനിച്ചത്. രാജു ആയിരുന്നു ടൈറ്റില്‍ വിന്നര്‍. നടന് കമല്‍ ഹാസനാണ് ഷോ അവതരിപ്പിച്ചത്. തുടക്കം മുതല്‍ ഉലകനായകനായിരുന്നു തമിഴിലെ അവതാരകന്. ബിഗ് ബോസ് 15ാം സീസണ് ആണ് ഹിന്ദിയില്‍ ഇപ്പോള്‍ ഫിനാലെ കഴിഞ്ഞിരിക്കുന്നത്. തെലുങ്കിലും 5ാം സീസണ് അവസാനിച്ചിട്ടുണ്ട്.
ഷോയ്ക്ക് ശേഷവും ബിഗ് ബോസ് ഹൗസിലെ വിശേഷങ്ങള്‍ പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയാവാറുണ്ട്. ഇപ്പോഴിത തമിഴ് ബിഗ് ബോസ് താരം അനിതയുടെ വീഡിയോ കോളിവുഡ് കോളങ്ങളിലും സോഷ്യല്‍ മീഡിയയിലും ഇടം പിടിക്കുകയാണ്. ബിഗ് ബോസ് അഞ്ചാം സീസണില്‍ മറ്റ് സീസണിലെ മത്സരാര്‍ത്ഥികളും എത്തിയിരുന്നു. ബിഗ് ബോസില്‍ നിന്ന് താന്‍ ഗര്‍ഭിണിയായി എന്നാണ് അനിത തമാശ രൂപേണേ പറയുന്നത്. താനും ബിഗ് ബോസും വിവാഹിതരായെന്നും ലിറ്റില്‍ ബിഗ് ബോസ് വയറ്റില്‍ വളരുന്നുണ്ടെന്നുമായിരുന്നു അനിത സമ്പത്ത് നേരം പോക്കായി പറഞ്ഞത്. താരത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിട്ടുണ്ട്. സഹമാത്സരാര്ത്ഥികള് അനിതയുടെ തമാശ കേട്ട് ചിരിക്കുന്നതും വീഡിയോയില്‍ കാണാം. പ്രേക്ഷകരും താരത്തിന്റെ വീഡിയോ ഏറ്റെടുത്തിട്ടുണ്ട്.
വിവാഹിതയായ അനിതയുടെ വാക്കുകള്‍ താമാശയായിട്ടാണ് ആരാധകരും സ്വീകരിച്ചിരിക്കുന്നത്. താരത്തിനും ബിഗ് ബോസിനും നല്ലൊരു കുടുംബ ജീവിതവും പ്രേക്ഷകര്‍ ആശംസിക്കുന്നുണ്ട്. മാധ്യമ പ്രവര്‍ത്തക കൂടിയാണ് അനിത. ഇപ്പോള്‍ സിനിമയില്‍ അഭിനയിക്കുകയാണ് താരം. 2019 ല്‍ ആയിരുന്നു താരത്തിന്റെ വിവാഹം. ഗ്രാഫിക് ഡിസൈനറാണ് ഭര്‍ത്താവ്. പല തമാശകളും ജീവിതത്തില്‍ തിരിച്ചടിയായിട്ടുള്ളവരുണ്ട് അതുകൊണ്ടു സൂക്ഷിക്കുക ജീവിതമാണ് വലുത് FC