ഭര്‍ത്താവിന്റെ മരണം കഴിഞ്ഞു, കുഞ്ഞും പിറന്നു മേഘ്ന രാജ് വീണ്ടും വിവാഹിതയാകുന്ന വാര്‍ത്ത
കഴിഞ്ഞ ദിവസങ്ങളിലാണ് കന്നഡ നവമാധ്യമങ്ങളില്‍ വലിയ തലക്കെട്ടെടോ മേല്പറഞ്ഞപോലുള്ള വാര്‍ത്ത വന്നത് എന്നാല്‍ അതൊരിക്കലും സത്യമല്ലെന്നു പറയുകയാണ് ഇതുമായി ബന്ധപെട്ടവര്‍ തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ പ്രിയതാരമാണ് മേഘ്ന രാജ്. കഴിഞ്ഞ ദിവസങ്ങള്‍ മേഘ്ന പുനര്‍വിവാഹിതയാവുന്നു എന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരണം നടന്നിരുന്നു. കന്നട നടനും ബിഗ് ബോസ് താരവുമായ പ്രഥമും തമ്മില്‍ വിവാഹിതരാകുന്നുവെന്ന തരത്തിലായിരുന്നു പ്രചരണം. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് പുനര്‍വിവാഹവാര്‍ത്ത പുറത്തുവന്നത്. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് പ്രഥം. ‘ആദ്യമൊക്കെ ഇത് അവഗണിക്കുകയാണ് ചെയ്തത്. പക്ഷേ ഇപ്പോള്‍ 2.70 ലക്ഷത്തിലധികം പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. പണത്തിനും കാഴ്ചക്കാര്‍ക്കും വേണ്ടി ചില ചാനലുകള്‍ ചെയ്യുന്ന ഇത്തരം പ്രവര്‍ത്തികളെ നിയമപരമായി തന്നെ നേരിടാന്‍ പോകുകയാണ്. ഇത്തരം പ്രവണതകള്‍ അവസാനിപ്പിക്കേണ്ടത് അനിവാര്യമാണ്’- എന്നാണ് പ്രഥം വ്യക്തമാക്കിയത്. അതെ ബോധപൂര്‍വ്വമായ ഇത്തരം നീക്കങ്ങളെ മുളയിലേ നുള്ളണം, ചെറുപ്രായത്തില്‍ ഭര്‍ത്താവു നഷ്ടപെട്ട മേഘ്ന വിവാഹിതയാകണമെന്നാണ് ഞങ്ങളും പറയുന്നത് എന്നാല്‍ അതിനു ഇത്തരം നിറംകലര്‍ന്ന വാര്‍ത്തകള്‍ നല്‍കുന്നത് തെറ്റാണു FC