ഭാരം 100 കിലോ-ആത്മഹത്യയെ കുറിച്ച് ചിന്തിച്ച്-നടി നമിത-
പുലിമുരുകനിലെ ജൂലിയാന്റിക്ക്.
തെന്നിന്ത്യന്‍ സൂപ്പര്‍ നടിയാണ് നമിത.സൗന്ദര്യവും ശരീരവും ഏതൊരാണും പെണ്ണും അത്ഭുതത്തോടെ നോക്കി നില്ക്കും.എന്നാല്‍
അവരനുഭവിച്ച കടന്ന് വന്ന വഴികളെ കുറിച്ച് തുറന്ന് പറഞ്ഞത് കേട്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് മലയാളികളടക്കമുള്ള ആരാധകര്‍.പുലിമുരുകനിലെ ജൂലി ആന്റി ആയതോടെയാണ് നമിത എല്ലാ ആരാധകരിലേക്കും പടര്‍ന്ന് കയറിയത്.
അതിന് മുമ്പ് അവര്‍ കലാഭവന്‍ മണിയുടെ നായികയായി ബ്ലാക്ക്
സ്റ്റാലിന് എന്ന ചിത്രത്തില്‍ അഭിനയിച്ചിരുന്നു.ഇനി ഇറങ്ങാനുള്ള
മലയാള ചിത്രം ബൗ വൗ ആണ്.ഇത് തമിഴ് ഭാഷയിലുമുണ്ടാകും.
ഗുജറാത്തിലെ സൂറത്തിലാണ് നമിതയുടെ ജനനം.മുഴുവന്‍ പേര്
നമിതമുകേഷ് വങ്കവാല.മോഡലിങ് രംഗത്ത് നിന്ന് 2002ലാണ് സ്വന്തം എന്ന തെലുങ്ക് ചിത്രത്തിലൂടെ അഭിനയ രംഗത്ത് എത്തുന്നത്.തുടര്‍ന്ന് മലയാളം,തമിഴ്,കന്നട ഭാഷകളിലും അഭിനയിച്ച് മികവ്
തെളിയിച്ച നമിത താന്‍ അടിമപ്പെട്ട് പോയ മരണത്തെ കുറിച്ച് പോലും ചിന്തിച്ച വിഷാദരോഗത്തെ കുറിച്ച് പറയുന്നതിങ്ങനെ.
മാനസികാരോഗ്യത്തെ കുറിച്ച് അവബോധം സൃഷ്ടിക്കാനാണ് ഞാനിതെല്ലാം നിങ്ങളുമായി ഷെയര്‍ ചെയ്യുന്നത്.ഞാന്‍ കടുത്ത വിഷാദത്തിലായിരുന്നു.ആളുകളുമായി ഇടപഴകുന്നതില്‍ നിന്നെന്നെ അകറ്റി.ഉറക്കം ഇല്ലാതായി.രാത്രികാലങ്ങളില്‍ അമിതമായി ആഹാരം കഴിച്ചു. ഭക്ഷണത്തില്‍ അഭയം തേടിയതോടെ എന്റെ ശരീരത്തിന്റെ ആകൃതി മാറിതുടങ്ങി.ഭാരം നൂറ് കിലോക്കടുത്തെത്തി. എന്നും പിസ കഴിച്ചു.97 കിലോ ആയിരുന്നു ഭാരം.ഞാന്‍ മദ്യത്തിന് അടിമയാണെന്ന് വരെ ആളുകള്‍ പറഞ്ഞ് പരത്തിയെന്നും നമിത പറയുന്നു.
എന്തായാലും തിരിച്ചു വന്നതില്‍ സന്തോഷം.
ഫിലീം കോര്‍ട്ട്.