മകള്‍ ദീപ്ത കീര്‍ത്തിയുടെ ജന്മദിനം അടിപൊളിയാക്കി ഗിന്നസ് പക്രു… ആശംസകള്‍ നേര്‍ന്നു സകലതാരങ്ങളും…
മകള്‍ ദീപ്ത കീര്‍ത്തിയുടെ പിറന്നാള്‍ കെങ്കേമമാക്കി ഗിന്നസ് പക്രുവും കുടുബവും. കോവിഡ് കാലം വഴിമുടക്കിയ ആഘോഷങ്ങളെ തിരികെ പിടിക്കാന്‍ മൂന്നാറിലെ ഒരു റിസോട്ടിലായിരുന്ന പക്രു മകള്‍ക്കുള്ള പിറന്നാള്‍ സമ്മാനമൊരുക്കിയത്. ഇത്തവണത്തെ പിറന്നാള്‍ ആഘോഷമാക്കാമെന്ന മകള്‍ക്കു കൊടുത്ത വാക്ക് പാലിച്ച് പിറന്നാള്‍ മൂന്നാറിലായിരുന്നു. മകള്‍ക്കൊപ്പം മൂന്നാറിന്റെ ഭംഗി ആസ്വദിക്കുന്ന പക്രുവിനേയും കുടുബത്തേയും വീഡിയോയില്‍ കാണാം. ദീപ്തകീര്‍ത്തിയുടെ നേതൃത്വത്തിലായിരുന്നു പിറന്നാള്‍ ആഘോഷങ്ങളും രാത്രിയിലെ ക്യാമ്പ് ഫയറുമൊക്കെ.
മകള്‍ക്കൊപ്പമുള്ള വീഡിയോകളും വിശേഷങ്ങളും പക്രു തന്റെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. പരിസ്ഥിതി ദിനത്തില്‍ മകള്‍ക്കൊപ്പം വൃക്ഷത്തൈ നടുന്ന വീഡിയോ അദ്ദേഹം പങ്കുവച്ചിരുന്നു. മകള്‍ക്ക് സര്‍പ്രൈസായി നായക്കുട്ടിയെ സമ്മാനിക്കുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഗിന്നസ് പക്രു അഭിനയിച്ച ‘അദ്ഭുതദ്വീപി’ലെ ചക്കരമാവിന്റെ കൊമ്പത്തിരിക്കണ മാമ്പഴം പോലത്തെ… എന്ന പാട്ടിനാണ് ദീപ്ത കീര്‍ത്തി ചുവടുവയ്ക്കുന്ന വീഡിയോയും അദ്ദേഹം പങ്കുവച്ചിരുന്നു.
ദീപ്തകീര്‍ത്തി ചില നൃത്തപരിപാടികളൊക്കെയായി കലാരംഗത്തേക്കു വരുന്നുണ്ട്. ഡാന്‍സിനൊപ്പം വരയും ഇഷ്ടമാണ്. സിനിമകളോടും താല്പര്യമുണ്ട്. അവളുടെ താല്പര്യം എന്താണോ അതു പ്രോത്സാഹിപ്പിക്കാനാണ് തന്റെയും ഭാര്യ ഗായത്രിയുടെയും തീരുമാനമെന്നും അദ്ദേഹം പറഞ്ഞിരുന്നു
അച്ഛന്റെയൊപ്പം ഇടയ്ക്കിടെ ഇത്തരം പരിപാടികള്‍ക്കൊക്കെ ദീപ്തകീര്‍ത്തി പോകാറുണ്ട്. കുറെയേറെ കഴിവുകള്‍ കൊണ്ട് ആളുകളുടെ മനസ്സിലും ഗിന്നസ് ബുക്കിലും ഇടം നേടിയ ആളാണ് നമ്മുടെ പ്രിയപ്പെട്ട അജയകുമാര്‍. 2006 ലായിരുന്നു അജയകുമാര്‍ വിവാഹിതനായത്.FC