മകള്‍ വൃക്ക രോഗത്തിന്റെ അവശതയില്‍ – നടി വിമല കണ്ണീരോടെ ഓടി നടക്കുന്നു.
ഇറങ്ങിയ സിനിമപോലും കാണാന്‍ കഴിഞ്ഞിട്ടില്ല നടി വിമലക്ക്.കാരണം അവരുടെ രണ്ട് പെണ്മക്കളില് ഒരാള്‍ വൃക്ക രോഗത്തിന്റെ അവശതയിലാണ്.ലക്ഷങ്ങള്‍ വേണം മക്കളുടെ ജീവന് നിലനര്‍ത്താന്‍.അതിന്റെ ഓട്ടത്തിനിടയില്‍ എവിടെയാ നേരം അഭിനയിച്ച സിനിമ പോയി കാണാന്‍.
ജൂഡ് ആന്റണിയുടെ ഏറ്റവും പുതിയ ചിത്രമായ സാറാസിലെ അമ്മായിയെ എല്ലാവരും ഏറ്റെടുത്തു.ആ കഥാപാത്രമായ വിമലയാണ് മകളുടെ വൃക്ക രോഗത്തിന്റെ വേദനകളില്പ്പെട്ട് വിഷമിക്കുന്നത്.
വിമല പറയുന്നത് ഗുരുതരമായ വൃക്കരോഗം ബാധിച്ച മകള്‍ക്ക് തന്റെ വൃക്ക നല്കാന് വിമല തയ്യാറാണ്.അതിനുള്ള ഭാരിച്ച തുകയാണ് കണ്ടെത്തേണ്ടത്.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് മകള്‍ ഉള്ളത്.ഇരു വൃക്കകളും തകരാറിലായി.ഡയാലിസിസ് മാത്രമാണ് ആശ്രയം.15 ലക്ഷം രൂപ വേണം ശസ്ത്രക്രിയക്ക്. പെട്ടെന്ന് തന്നെ ശസ്ത്രക്രിയ ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ ഡയാലിസിസിനും ഫലം ചെയ്യില്ല.32 വയസ്സുകാരിയാണ് മകള്‍.ഭര്‍ത്താവ് മരിച്ച ശേഷം രണ്ട് പെണ് മക്കളെയും വളര്‍ത്താന്‍ ഒത്തിരി കഷ്ടപ്പെട്ടു.രണ്ട് പേരെയും വിവാഹം കഴിപ്പിച്ച് അയച്ചു.രണ്ട് തമിഴ് സിനിമകള്‍ക്ക് ശേഷമാണ് മലയാളത്തില്‍ മഹേഷിന്റെ പ്രതികാരത്തില്‍ അഭിനയിക്കുന്നത്.ജീവിതം തിളങ്ങി തുടങ്ങിയപ്പോള്‍ മകളിലൂടെ വീണ്ടും ദു:ഖം തന്നെ.
സഹായിക്കാന്‍ സന്മനസ്സുള്ളവര്ക്ക് വിമലയുടെ അക്കൗണ്ട് നമ്പറില്‍ SBI യിലേക്ക് പണം അയക്കാം.വിമല നായരുടെ അക്കൗണ്ട് നമ്പര്‍ 67255098984 IFSC CODE SBIN0016860 SBI BANK PERUMPILLYNJARAKKAL GOOGLE PAY:9995299315.
ഫിലീം കോര്‍ട്ട്.