മഞ്ജുവാര്യരുടെ മകള്‍ മീനാക്ഷിക്ക് സുരേഷ്ഗോപിയുടെ വാത്സല്യ സ്പര്‍ശം, സാക്ഷിയായ് കാവ്യ…

ഒരച്ഛന് മകളെ വാത്സല്യത്തിന്റെ നെറുകയിലെത്തിക്കുന്ന മനോഹരമായ കാഴ്ച, ദിലീപ് മഞ്ജു മകള്‍ മീനാക്ഷിയെയാണ് സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപി ആശ്ലേഷിച്ചത്, കാവ്യ മാധവനും മീനാക്ഷിയും പങ്കെടുത്ത വിവാഹ നിശ്ചയത്തിന്റെ വീഡിയോ ആരാധകരുടെ ഇടയില്‍ വൈറലാകുന്നു.
ഒരേ നിറത്തിലുള്ള വസ്ത്രം ധരിച്ച് കാവ്യയുടെ കൈപിടിച്ചാണ് മീനാക്ഷി നിശ്ചയത്തിനെത്തിയത്. അതേസമയം, ഇരുവര്‍ക്കുമൊപ്പം ദിലീപ് ഇല്ലാതിരുന്നത് ശ്രദ്ധേയമായി. പുതിയ ചിത്രമായ ‘കേശു ഈ വീടിന്റെ നാഥന്’ സിനിമയുടെ പ്രൊമോഷനുമായി തിരക്കിലായതുകൊണ്ടാണ് ദിലീപിന് എത്താന്‍ കഴിയാതിരുന്നതത്രെ കാവ്യയെയും മീനാക്ഷിയും കൂടാതെ സുരേഷ് ഗോപി, ജയരാജ് വാര്യര്‍ തുടങ്ങിയവരും എന്‍ഗേജ്മെന്റ് ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ചടങ്ങിനെത്തിയ സുരേഷ് ഗോപി ഏറെ നേരം മീനാക്ഷിയോടും കാവ്യയോടും സംസാരിക്കുന്നതും സ്നേഹപൂര്‍വ്വം സംസാരിച്ചു വിശേഷങ്ങള്‍ ചോദിച്ചറിയുന്നതും മീനാക്ഷിയെ ആശ്ലേഷിക്കുന്നതും കാണാം.
സുരേഷ് ഗോപിയും മഞ്ജുവാര്യരും ഒന്നിച്ചഭിനയിച്ച ചിത്രങ്ങള്‍ തിരകള്‍ക്കപ്പുറം, സാക്ഷ്യം, സമ്മര്‍ ഇന്‍ ബത്ലഹേം, പത്രം, കളിയാട്ടം, പ്രണയവര്‍ണ്ണങ്ങള്‍, താലോലം തുടങ്ങിയവയാണ്, സുരേഷ് ഗോപിയും, ദിലീപും, കാവ്യാമാധവനും ഒന്നിച്ചഭിനയിച്ച ചിത്രം തെങ്കാശിപ്പട്ടണം, ക്രിസ്ത്യന്‍ ബ്രദേസ്, ട്വന്റി ട്വന്റി, കൂടാതെ ദിലീപില്ലാതെ നാദിയ കൊല്ലപ്പെട്ട രാത്രി എന്ന ചിത്രത്തിലും ഒന്നിച്ചഭിനയിച്ചിട്ടുണ്ട് ബന്ധങ്ങളുടെ ആഴമാണ് വലുത് FC