മഞ്ജുവാര്യരെ കൊണ്ട് തോറ്റു!!! – ഒന്നും ആരും അറിയുന്നില്ല.
മലയാളത്തിന്റെ ലേഡിസൂപ്പര്‍സ്റ്റാറാണ് മഞ്ജു.വ്യത്യസ്തമായ ലുക്കുകള്‍ കൊണ്ട് ആരാധകരെ ഞെട്ടിപ്പിക്കുന്ന താരം കൂടിയാണ്.സോഷ്യല്‍ മീഡിയയില്‍ താരത്തിന്റെ ലുക്ക് വളരെ ചര്‍ച്ചയാകുകയും വൈറലാകുകയും ചെയ്യാറുണ്ട്.പ്രായം റിവേഴ്സ് ഗിയറിലാണ് ലേഡീസ് സൂപ്പര്‍ സ്റ്റാറിന്റെതെന്നാണ് സോഷ്യല്‍ മീഡിയയുടെ അഭിപ്രായം.
കഴിഞ്ഞ ദിവസം മഞ്ജുവാര്യര്‍ മനോരമ ഓണ്‍ലൈന്‍ കലണ്ടറിനുവേണ്ടി പോസ് ചെയ്ത വണ്ടര്‍ വുമണ്‍ എന്ന ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു.ഇതിന് താഴെ ഒരു ആരാധിക ചോദിച്ച ചോദ്യവും അതിന് മഞ്ജു നല്കിയ മറുപടിയുമാണ് ശ്രദ്ധേയമാകുന്നത്.ഷൈനി തോമസ് എന്ന ആരാധികയാണ് ചോദ്യവുമായെത്തിയത്. —-മഞ്ജു നിങ്ങള്‍ അറിയുന്നുണ്ടോ….നിങ്ങളുടെ പേരില്‍ ഞങ്ങള്‍ അനുഭവിക്കുന്നത്….സ്വന്തം ഇഷ്ടത്തിന് ഇച്ചിരി ഊന്നല്‍ കൊടുത്താല്‍….മഞ്ജുവാര്യര്‍ക്ക് പഠിക്കാണോ….ന്ന് കേള്‍ക്കേണ്ടി വരുന്നു.ശരീരമൊന്ന് വണ്ണിച്ചാല്‍ മഞ്ജുവാര്യരെ കണ്ടു പഠിക്കൂ….
ബോഡി ഷേമിങ്..അല്ലാതെന്ത്?
സങ്കടത്തോടെ കാറില്‍ കയറി…മാസ്സായിട്ടു ഇറങ്ങി വരണ സീനൊക്കെ ഇവിടെ പീക്കിരി പിള്ളേരുടെ സ്റ്റാറ്റസില്‍ കറങ്ങി നടക്കുന്നുണ്ട്….കാണുമ്പോ ഒരു ത്രില്ലൊക്കെയുണ്ട്…മാസ്സ് ലുക്ക് പോയിട്ട് ഇവിടെ ബോഡി മാസ്സ് കൂടുന്നല്ലാതെ …ങ്ങനെ തൊടങ്ങിയാല്….കൊറേ പെണ്ണുങ്ങള് വെഷമിക്കും…പോസറ്റിവിറ്റീല് ഒരു പിടുത്തം കിട്ടണില്ലല്ലോ…ന്റെ പഴുവില്കാവിലമ്മേ….എന്നാണ് ഷൈനിയുടെ ചോദ്യം
ആരാധികയുടെ ചോദ്യത്തിന് നിറയെ സ്നേഹം എന്ന് പറഞ്ഞുകൊണ്ട് പൊട്ടിച്ചിരിയുടെയും സ്നേഹത്തിന്റെയും ഇമോജികളാണ് മഞ്ജു മറുപടിയായി നല്‍കിയത്.
ഫിലീം കോര്‍ട്ട്.