മഞ്ജു – ദിലീപ് മകള്‍ മീനാക്ഷി പുതിയ കൂട്ടുകെട്ടില്‍, ആരാണിവരെന്നറിയാതെ ആരാധകരും…..
സെലിബ്രിറ്റിയുടെ മകള്‍ എന്ന ലേബലില്‍ ക്ലിക്കാണ് മീനാക്ഷി ദിലീപ്, മഞ്ജു വാര്യര്‍ ദിലീപ് ദമ്പതികളുടെ ഏകമകള്‍, താരദമ്പതികള്‍ വേര്പിരിഞ്ഞപ്പോള് അച്ഛന് ദിലീപിനൊപ്പം ഉറച്ചുനില്‍ക്കുകയും കാവ്യമാധവനെ അച്ഛനെക്കൊണ്ട് കെട്ടിക്കുകയും തന്റെ സ്റ്റെപ് മദര്‍ ആക്കുകയും ചെയ്ത മിടിക്കികുട്ടിയാണ് മീനാക്ഷി, കൂടാതെ നല്ല സൗഹൃദവലയവും മീനാക്ഷിക്കുണ്ട് സിനിമയിലുള്ളവരുമായും അല്ലാതെയും.
ചെന്നൈയില്‍ MBBS ന് പഠിക്കുകയാണ് താരപുത്രി… നടി നമിത പ്രമോദ്, നാദിര്‍ഷയുടെ മക്കളൊക്കെയാണ് മീനാക്ഷിയുടെ കട്ട ഫ്രണ്ട്സ്.. എന്നാല്‍ പുതിയ രണ്ടു
പേര്‍ക്കൊപ്പം മീനക്ഷി നില്ക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തതോടെയാണ് ആരാധകരും വട്ടം കൂടിയത് പലര്‍ക്കും അറിയേണ്ടത് ഈ പുതിയ കൂട്ടുകെട്ട് ഏതാണെന്ന്. മീനാക്ഷിയുടെ പുതിയ ഫോട്ടോയാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്. കൂട്ടുകാരികള്‍ക്ക് ഒപ്പം ചിരിച്ച് നില്ക്കുന്ന മീനാക്ഷിയുടെ ചിത്രമാണത്.
അതീവ സന്തോഷത്തോടെ ചിരിച്ച് നില്ക്കുന്ന ഫോട്ടോയിലെ ആളുകള്‍ ആരൊക്കെയാണെന്നാണ് ആരാധകരുടെ ചോദ്യം. ചെന്നൈയിലെ കൂട്ടുകാരാണോ ഇതെന്നുള്ള ചോദ്യങ്ങളും എത്തുന്നുണ്ട്. മീനൂട്ടി ലേറ്റസ്റ്റ് എന്ന ക്യാപ്ഷനോടെയാണ് ചിത്രം പ്രചരിക്കുന്നത്. ഐ മീനാക്ഷി എന്ന പേരില്‍ ഇന്‍സ്റ്റഗ്രാമില്‍ സജീവമാണ് താരപുത്രി.തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ചില നൃത്ത വീഡിയോകള്‍ മീനാക്ഷി പങ്കുവെയ്ക്കാറുമുണ്ട്. മീനാക്ഷിയുടെ ചിത്രങ്ങളും, വീഡിയോകളും വളരെ വേഗത്തിലാണ് ആരാധകര്‍ ഏറ്റെടുക്കാറുള്ളത്. ടിക്ക് ടോക്ക് വീഡിയോകളിലൂടെയും അഭിനയം തനിക്ക് വഴങ്ങുമെന്ന് മീനാക്ഷി പലവട്ടം ആരാധകര്‍ക്ക് മുന്നില്‍ തെളിയിച്ചതാണ് FC