മഞ്ജു വാര്യര്‍ പറന്നകന്നു ഉള്ളത് റാസല്‍ ഖൈമയില്‍ ഇനിവരിക ആയിഷയായി ഏഴു ഭാഷകള്‍ പറഞ്ഞു കൊണ്ട് …….

തീരുമാനങ്ങള്‍ എടുക്കാന്‍ കുറച്ചു വൈകിയെങ്കിലും സിനിമയില്‍ പണ്ട് നിലനിന്നിരുന്ന ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാന്‍ മഞ്ജുവിന് അധികം വിയര്പ്പെഴുക്കേണ്ടിവന്നില്ല, ഏറ്റവും പ്രതിഫലം പറ്റുന്ന നടിയും മഞ്ജുതന്നെ അവര്‍ പുതിയ വേഷം അഭിനയിച്ചു ഫലിപ്പിക്കാന്‍ കടല്‍ കടന്ന് പോയിരിക്കുകയാണ്.
മഞ്ജു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ-അറബിക് ചിത്രം ‘ആയിഷ’യുടെ ചിത്രീകരണമാണ് റാസല്‍ ഖൈമയില്‍ തുടങ്ങിയത്. നവാഗതനായ ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സ്വിച്ചോണ്‍ കര്‍മ്മം റാസല്‍ ഖൈമ അല്‍ ഖാസിമി പാലസ് ഉടമ താരിഖ് അഹ്മദ് അലി അല്‍ ഷര്‍ഹാന്‍ അല്‍ നുഐമി, പ്രശസ്ത യു എ ഇ എഴുത്തുകാരന് മുഹ്സിന് അഹ്മദ് സാലം അല്‍ കൈത് അല്‍ അലി എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. ചടങ്ങില്‍ റാസല്‍ ഖൈമ ഇന്ത്യന്‍ അസോസിയേഷന് പ്രതിനിധികളായ എസ് എ സലിം, നാസര്‍ അല്‍മഹ എന്നിവര്‍ സന്നിഹിതരായിരുന്നു. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ്, അറബിക് ഭാഷകളിലും ചിത്രം പുറത്തിറങ്ങും.
ആഷിഫ് കക്കോടിയാണ് ചിത്രത്തിന്റെ രചന. മഞ്ജു വാര്യര്‍ക്കു പുറമെ രാധിക, സജ്ന, പൂര്‍ണിമ, ലത്തീഫ (ടുണീഷ്യ), സലാമ (യുഎഇ), ജെന്നിഫര്‍ (ഫിലിപ്പൈന്‍സ്), സറഫീന (നൈജീരിയ), സുമയ്യ (യമന്‍), ഇസ്ലാം (സിറിയ) തുടങ്ങിയ വിദേശ താരങ്ങളും അണിനിരക്കുന്നു. ക്രോസ് ബോര്‍ഡര്‍ ക്യാമറയുടെ ബാനറില്‍ സക്കറിയയാണ് നിര്‍മ്മാണം. ഫെതര്‍ ടച്ച് മൂവി ബോക്സ്, ഇമാജിന്‍ സിനിമാസ്, ലാസ്റ്റ് എക്സിറ്റ് സിനിമാസ് എന്നീ ബാനറുകളില്‍ ശംസുദ്ദീന്‍, സക്കറിയ വാവാട്, ഹാരിസ് ദേശം, അനീഷ് പി ബി എന്നിവരാണ് ഈ ചിത്രത്തിന്റെ സഹ നിര്‍മ്മാതാക്കള്‍. ഏഴു ഭാഷകളുമായി മഞ്ജുവിന് ലോകം കീഴടക്കാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു FC